ജോണ്‍ പോളിനുണ്ടായ ദുരനുഭവം..! സഹായത്തിന് ആരും എത്തിയില്ല..! വെളിപ്പെടുത്തലുമായി കൈലാഷ്..!!

മലയാള സിനിമാ ലോകത്തെ തന്നെ ദുഖത്തിലാഴ്ത്തിയ മരണ വാര്‍ത്തയായിരുന്നു പ്രിയപ്പെട്ട തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ വിയോഗ വാര്‍ത്ത.. അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞ വിഷമം തീരുന്നതിന് മുന്‍പ് തന്നെ മാസങ്ങള്‍ക്ക് മുന്‍പ് ജോണ്‍പോളിന് ഉണ്ടായ ദുരനുഭവത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്റെ ജോണ്‍ പോള്‍ സാറ് മരിച്ചതല്ല ,നമ്മുടെ വ്യവസ്ഥിതി കൊന്നതാണ് ! എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജോളി ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്.

ജനുവരി മാസത്തില്‍ അദ്ദേഹം കട്ടിലില്‍ നിന്ന് താഴെ വീണതും തനിക്ക് എത്തിപ്പെടാന്‍ കഴിയാഞ്ഞത് കാരണം, നടന്‍ കൈലാഷിനെ വിളിച്ചതിനെ കുറിച്ചും ആയിരുന്നു ജോളി ജോസഫിന്റെ പോസ്റ്റ്… ഇപ്പോഴിതാ പോസ്റ്റിന് പിന്നാലെ ആ സംഭവത്തെ കുറിച്ച് നടന്‍ കൈലാഷ് അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഞാന്‍ എറണാകുളത്ത് എത്തിയ ദിവസമാണ് സുഹൃത്ത് വിളിച്ചത് അനുസരിച്ച് ഞാന്‍ ജോണ് പോള്‍ സാറിന്റെ വീട്ടിലെത്തിയത്.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജോണ് പോള്‍ സാറിന് 160 കിലോയോളം ഭാരമുണ്ടായിരുന്നു. എന്റെ കൂടെ മൂന്നാല് പേരുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ എടുത്ത് ഉയര്‍ത്താനോ നീക്കാനോ സാധിച്ചിരുന്നില്ല എന്നാണ് കൈലാഷ് പറഞ്ഞത്.. ആംബുലന്‍സ് ഡ്രൈവര്‍മാരേയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരേയും ബന്ധപ്പെട്ടെങ്കിലും ആരും സഹായത്തിന് എത്തിയില്ല. പോലീസ് എത്തിയിട്ടും അദ്ദേഹത്തെ മാറ്റി കിടത്താന്‍ സാധിച്ചില്ല..

സ്ഥിതി മനസ്സിലായ അവര്‍ തിരിച്ചു പോയി ബൈപ്പാസിലെ മെഡിക്കല്‍ സെന്റില്‍ നിന്നും ആംബുലന്‍സുമായി മടങ്ങി എത്തി. തുടര്‍ന്ന് നമ്മള്‍ എല്ലാരും ചേര്‍ന്നാണ് അദ്ദേഹത്തെ സ്ട്രച്ചറിലേക്ക് കിടത്തി കട്ടിലിലേക്ക് മാറ്റിയത്. അപ്പോഴേക്ക് സമയം, രണ്ട് മണിയോട് അടുത്തിരുന്നു എന്നും നടന്‍ പറയുന്നു.. ജോണ്‍ പോള്‍ അന്ന വല്ലാതെ അവശാനിയിരുന്നു എന്നും… ഇനി ഒരാള്‍ക്കും ഇങ്ങനെ സംഭവിക്കരുത് എന്നും അതിനുള്ള സംവിധാനം നമ്മുടെ നാട്ടില്‍ വരണം എന്നും കൈലാഷ് അഭിപ്രായപ്പെട്ടു.

Aswathy