വിവാഹശേഷം കാജലിനെ പല സിനിമകളിൽ നിന്നും ഒഴിവാക്കി, കാരണം അറിയണ്ടേ!

അടുത്തിടെയായിരുന്നു നടി കാജലിന്റെ വിവാഹം, ബിസിനസുകാരന്‍ ഗൗതം കിച്‌ലു ആണ് കാജലിന്റെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വിവാഹം നടന്നത്.…

kajal aggarwal salary

അടുത്തിടെയായിരുന്നു നടി കാജലിന്റെ വിവാഹം, ബിസിനസുകാരന്‍ ഗൗതം കിച്‌ലു ആണ് കാജലിന്റെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വിവാഹം നടന്നത്. വിവാഹത്തിൽ അധികം ആളുകൾ പങ്കുടുത്തില്ല എങ്കിലും വിവാഹച്ചടങ്ങുകൾക്ക് യാതൊരുവിധ കുറവും ഉണ്ടായിരുന്നില്ല, വളരെ ആഘോഷത്തോടെയാണ് വിവാഹം നടത്തിയത്. അതിനു ശേഷം മാലി ദ്വീപിൽ ഹണിമൂൺ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും കാജൽ ആരാധകരുമായി പങ്കുവെച്ചിരുന്നു. മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചത്.

വിവാഹ ശേഷവും സിനിമയിൽ സജീവമാകാനാണ് കാജലിന്റെ തീരുമാനം. കൂടാതെ ഒന്ന് രണ്ടു ചിത്രങ്ങൾ നിർമ്മിക്കാനുമുള്ള ഒരുക്കത്തിൽ ആണ് കാജൽ. രണ്ടു മൂന്ന് സിനിമകളുടെ കരാർ കാജൽ ഇതിനോടകം തന്നെ ഒപ്പുവെച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ അഭിനയിക്കാൻ വേണ്ടി കാജലിനെ സമീപിക്കുന്ന സംവിധായകരിലും നിർമ്മാതാക്കളും പലരും കാജലിനെ വെച്ച് അഭിനയിപ്പിക്കാനുള്ള ശ്രമം വേണ്ടെന്നു വെച്ചിരിക്കുകയാണ്. കാജലിനെ തേടി എത്തുന്ന പല കഥാപാത്രങ്ങളും നിർമ്മാതാക്കളും സംവിധായകരും പിന്നീട് വേണ്ടെന്നു വെയ്ക്കുകയായിരുന്നു. ഇതിനു വ്യക്തമായ കാരണമുണ്ട്. വിവാഹശേഷം തന്റെ പ്രതിഫല തുക കുത്തനെ കൂടിയിരിക്കുകയാണ് കാജൽ അഗർവാൾ.

അടുത്തിടെ ഒരു ബിഗ് ബഡ്‌ജറ്റ്‌ ചിത്രത്തിൽ നിന്നുള്ള അവസരം കാജലിനെ തേടി എത്തി. എന്നാൽ ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി കാജൽ ആവശ്യപ്പെട്ട പ്രതിഫലം ഭീമമായ തുകയാണ്. കാജലിന്റെ പ്രതിഫലം കേട്ട് കണ്ണുതള്ളിയ സംവിധായകനും നിർമ്മാതാവും കാജലിനെ നായികയാക്കാനുള്ള ശ്രമം ഉപേക്ഷിച്ച് മറ്റൊരു നായികയെ ഇപ്പോൾ തിരയുകയാണ്. തന്റെ താരമൂല്യം വർധിപ്പിക്കാനുള്ള കാജലിന്റെ ശ്രമമാണ് കുത്തനെ ഉള്ള ഈ പ്രതിഫലം കൂട്ടി വാങ്ങൽ എന്നാണു പാപ്പരാസികൾ പറയുന്നത്.