Categories: Film News

‘അവളിപ്പോള്‍ കുഞ്ഞും കുടുംബവുമായി സന്തോഷമായി ജീവിക്കുന്നു’- നഷ്ട പ്രണയത്തെ കുറിച്ച് മനസ് തുറന്ന് കാളിദാസ്

ബാല താരമായെത്തി, നായകനായി തിളങ്ങുന്ന താരപുത്രമാണ് കാളിദാസ് ജയറാം. യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് കാളിദാസ്. മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായ കാളിദാസിന് ആരാധകരേറെയാണ്.

അച്ഛന്റെയും അമ്മയുടെയും പാതപിന്തുടര്‍ന്ന് ബാലതാരമായാണ് കാളിദാസ് സിനിമയിലേക്കെത്തിയത്. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരിക്കുകയാണ്.

ഒരു അഭിമുഖത്തിനിടെയാണ് ആദ്യത്തെ പ്രണയിനിയെ കുറിച്ച് കാളിദാസ് പറയുന്നത്. ആദ്യ പ്രണയിനി ഇപ്പോള്‍ കുഞ്ഞൊക്കെയായി സന്തോഷകരമായി കുടുംബവുമായി ജീവിക്കുകയാണെന്ന് താരം പറയുന്നു.

കാമുകിയ്ക്ക് ആദ്യമായി കൊടുത്ത പ്രണയ സമ്മാനവും കാളിദാസ് വെളിപ്പെടുത്തി, ആദ്യം കൊടുത്ത സമ്മാനം പെര്‍ഫ്യൂം ആയിരുന്നെന്ന് താരം പറയുന്നു. അന്ന് ആ പ്രായത്തില്‍ എന്ത് സമ്മാനം കൊടുക്കണമെന്ന് അറിയില്ലായിരുന്നെന്നും കാളിദാസ് പറഞ്ഞു.

‘പ്രണയ നഷ്ടം വേദനയുണ്ടാക്കിയിട്ടുണ്ട്. വലിയ പാഠമായിരുന്നു അത്. പക്ഷെ അതില്‍ നിന്നെല്ലാം മുന്നോട്ടുപോകാനായി. പ്രണയത്തിന്റെ മൂല്യം അളക്കാന്‍ സാധിക്കില്ല. എല്ലാവരുടേയും ജീവിതത്തിലും പ്രണയം വേണെമെന്നും കാളിദാസ് പറയുന്നു.

Anu