‘മറക്കില്ല ഞാനെന്റെ’… കള്ളനും ഭഗവതിയിലേയും ലിറിക്കല്‍ വീഡിയോ

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കള്ളനും ഭഗവതിയും’. ചിത്രത്തില്‍ രഞ്ജിന്‍ രാജ് സംഗീതം നല്‍കിയ ‘മറക്കില്ല ഞാനെന്റെ’ എന്നാരംഭിക്കുന്ന ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. മാര്‍ച്ച് മുപ്പത്തിയൊന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്‍ക്കുന്ന ‘മാത്തപ്പന്‍’ എന്ന കള്ളന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍, നര്‍മ്മവും ഫാന്റസിയും, ദൃശ്യ ഭംഗിയും, ഇമ്പമാര്‍ന്ന ഗാനങ്ങളുമൊക്കെ കോര്‍ത്തിണക്കിയ സിനിമയാണ്.

സലിം കുമാര്‍, പ്രേംകുമാര്‍. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കര്‍, ജയന്‍ ചേര്‍ത്തല, ജയപ്രകാശ് കുളൂര്‍,മാല പാര്‍വ്വതി തുടങ്ങിയവര്‍ വേഷമിടുന്നു. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയന്‍ കെ വി. അനില്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.

എഡിറ്റര്‍- ജോണ്‍കുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് തിലകം, കഥ- കെ.വി. അനില്‍, പശ്ചാത്തല സംഗീതം- രഞ്ജിന്‍ രാജ്, കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനര്‍- ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, പരസ്യകല- കോളിന്‍സ് ലിയോഫില്‍, സൗണ്ട് ഡിസൈന്‍- സച്ചിന്‍ സുധാകരന്‍, ഫൈനല്‍ മിക്‌സിങ്- രാജാകൃഷ്ണന്‍, കൊറിയോഗ്രഫി- കല മാസ്റ്റര്‍, ആക്ഷന്‍- മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ടിവിന്‍ കെ. വര്‍ഗീസ്, അലക്സ് ആയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഷിബു പന്തലക്കോട്, കാലിഗ്രാഫി- കെ.പി. മുരളീധരന്‍, ഗ്രാഫിക്സ്- നിഥിന്‍ റാം. ലൊക്കേഷന്‍ റിപ്പോര്‍ട്ട്-അസിം കോട്ടൂര്‍, പി ആര്‍ ഒ : എ എസ് ദിനേശ്.

Gargi