വേണ്ടാത്ത കാര്യങ്ങൾ എനിക്കും പറയാം, എന്നാൽ ഞാൻ അങ്ങനെ ചെയ്യില്ല, കൽപ്പന അന്ന് പറഞ്ഞത്

ഒരു കാലത്ത് മലയാള സിനിമയിൽ നിരവധി ആരാധകർ ഉണ്ടായിരുന്ന താരമായിരുന്നു കൽപ്പന. ഒരു പക്ഷെ കൽപ്പനയോളം പ്രേക്ഷകരെ എന്റെർറ്റൈൻ ചെയ്യിക്കാൻ കഴിഞ്ഞ മറ്റൊരു സ്ത്രീ ഹാസ്യ താരവും അന്നും ഇന്നും മലയാള സിനിമയിൽ വേറെ…

ഒരു കാലത്ത് മലയാള സിനിമയിൽ നിരവധി ആരാധകർ ഉണ്ടായിരുന്ന താരമായിരുന്നു കൽപ്പന. ഒരു പക്ഷെ കൽപ്പനയോളം പ്രേക്ഷകരെ എന്റെർറ്റൈൻ ചെയ്യിക്കാൻ കഴിഞ്ഞ മറ്റൊരു സ്ത്രീ ഹാസ്യ താരവും അന്നും ഇന്നും മലയാള സിനിമയിൽ വേറെ ഉണ്ടായിട്ടില്ല എന്ന് പറയാം. നിരവധി ചിത്രങ്ങളിൽ ആണ് കൽപ്പന ഭാഗമായത്. എന്നാൽ സിനിമയിൽ മികച്ച വേഷങ്ങൾ താരത്തിനെ തേടിയെത്തിയെങ്കിലും വ്യക്തി ജീവിതത്തിൽ വേണ്ടത്ര വിജയം നേടാൻ കൽപ്പനയ്ക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം. വ്യക്തി ജീവിതത്തിൽ പല പ്രശ്നങ്ങളും കൽപ്പനയ്ക്ക് നേരിടേണ്ടി വന്നു. എന്നാൽ അപ്രതീക്ഷിതമായാണ് താരം മരണത്തിനു കീഴടങ്ങിയത്. ഒരു ഷൂട്ടിങ്ങിന് വേണ്ടി ഹൈദരാബാദിൽ പോയ താരത്തിന് അവിടെ വെച്ച് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.

Kalpana 3
Kalpana 3

എന്നാൽ അതേ സമയം കൽപ്പന മുൻപ് ഒരു അഭിമുഖത്തിൽ വെച്ച് തന്റെ വിവാഹ മോചനത്തിന് കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ വ്യക്തി ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒന്നും താരം അധികം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നില്ല. ആ സാഹചര്യത്തിൽ ആണ് ഒരിക്കൽ വിവാഹ മോചനത്തിന് കുറിച്ചും ഭർത്താവിനെ കുറിച്ചും എല്ലാം കൽപ്പന തുറന്നു പറഞ്ഞത്. അന്ന് കൽപ്പന പറഞ്ഞത് ഇങ്ങനെ ആയിരുന്നു, എന്റേത് വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. പുള്ളി സിനിമയിൽ ക്യാമറാമാൻ ആയിരുന്നു. എന്നാൽ ഞങ്ങൾ ഒരിക്കൽ പോലും വിവാഹതിന് മുൻപ് സംസാരിച്ചിട്ടില്ല. പുള്ളി ആരോടും മിണ്ടാത്ത പ്രകൃതം ആയിരുന്നു. ഞാൻ ആണെങ്കിൽ എല്ലാവരോടും മിണ്ടുന്ന സ്വഭാവവും. ഒരു പക്ഷെ അതായിരിക്കാം പുള്ളിക്ക് എന്നെ ഇഷ്ട്ടമാകാൻ കാരണം.

Kalpana 2
Kalpana 2

കാഴ്ചയിൽ ഞങ്ങൾ തമ്മിൽ ചേർച്ചക്കുറവ് ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ പല കാര്യങ്ങളിലും പൊരുത്തം ഉണ്ടായിരുന്നു. എന്നാൽ ആ പൊരുത്തം ഒക്കെ ഇല്ലാതായത് ഒരു സംഭാവത്തോടെയാണ്. ആശുപത്രിയിൽ കിടന്നിട്ട് പോലും കൽപ്പന തിരിഞ്ഞു നോക്കിയില്ല എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എനിക്കും വേണമെങ്കിൽ അങ്ങനെ ഉള്ളതും ഇല്ലാത്തതുമായ പല കാര്യങ്ങളും പറയാം. എന്നാൽ ഞാൻ അങ്ങനെ പറയില്ല. കാരണം ഇത്രയും വർഷങ്ങൾ ഒന്നിച്ച് ജീവിച്ചിട്ട് ഒരു പ്രശ്നം ഉണ്ടായി കഴിയുമ്പോൾ കുറ്റം പറയുന്നതിന്റെ പേര് വേറെയാണ്. എന്റെ കുടുംബം അങ്ങനെ കൊതിയും നുണയും പറയുന്നവർ അല്ല. എന്റെ സങ്കടങ്ങൾ എല്ലാം ഞാൻ തുറന്നു പറയുന്നത് എന്റെ അമ്മയോട് ആണ്. എന്നാൽ അമ്മയ്ക്ക് വിഷമം വരുമെന്ന് കരുതി ഞാൻ ഇപ്പോൾ അമ്മയോടും അതൊന്നും പറയാറില്ല എന്നുമാണ് കൽപ്പന അന്ന് പറഞ്ഞത്.