നല്ല സൗഹൃദം ഉണ്ടെങ്കിലും ആ ഒരാളോട്  മാത്രമാണ് തനിക്ക് തന്റെ പ്രശനങ്ങൾ ഏതു പാതിരാത്രിയിലും  പറയാൻ കഴിയുന്നത്! കല്യാണി 

പ്രേഷകരുടെ ഇഷ്ട്ട നടിയാണ് കല്യാണി പ്രിയദർശൻ, ഇപ്പോൾ തന്റെ സിനിമയിലെ സൗഹൃദത്തെ കുറിച്ച് തുറന്നു പറയുകയാണ്, തനിക്ക് സിനിമയിൽ നല്ല സൗഹൃദങ്ങൾ ഉണ്ട്, കീർത്തി സുരേഷും, പ്രണവും ആണെന്ന് താരം മുൻപും പറഞ്ഞിട്ടുള്ളതാണ്, എന്നാൽ അവരുമായി നല്ല സൗഹൃദം ഉണ്ടെങ്കിലും എനിക്ക് പ്രിയപ്പെട്ട ഒരു സുഹൃത്തുണ്ട്, എന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ദുഃഖങ്ങൾ ആയാലും, സന്തോഷമായാലും പങ്കുവയ്ക്കാൻ പറ്റുന്ന സൗഹൃദം

താൻ എന്തെങ്കിലും കാര്യത്തിൽ ആശങ്കയിൽ ആണെങ്കിൽ അത് ഏതു പാതിരാത്രിയിൽ ആയിക്കൊള്ളട്ടെ എനിക്ക് ദുൽഖറിനെ മാത്രമാണ് വിളിക്കാൻ കഴിയുന്നത്, എന്റെ എന്തെങ്കിലും പ്രശനത്തിൽ ദുൽഖറിനെ ആയിരിക്കും താൻ ആദ്യം വിളിക്കുന്നത്, അത്ര നല്ലൊരു സൗഹൃദമാണ് ഞങ്ങൾ കാത്തുസൂക്ഷിക്കുന്നത് കല്യാണി പറയുന്നു.

എന്റെ പ്രശനത്തിൽ സമാധാനിപ്പിക്കാനും,ഇറ്റ്സ് ഓക്കേ എന്ന് പറയാനും ദുൽഖറിനെ മാത്രമേ കഴിയൂ, കല്യാണി പറയുന്നു. ദുൽഖറും, കല്യാണിയും ഒന്നിച്ചു അഭിനയിച്ച ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്, അതായിരുന്നു കല്യാണിയുടെ മലയാളത്തിലേക്കുള്ള വരവ് അറിയിച്ച ചിത്രം, എന്നാൽ ഹൃദയം എന്ന ചിത്രത്തിൽ പ്രണവ് ആയിരുന്നു കല്യാണിയുടെ ജോഡിയായി എത്തിയത്, എന്നാൽ അതിനു ശേഷം ഇരുവരും പ്രണയത്തിൽ ആണെന്നുള്ള വാർത്ത എത്തിയിരുന്നു എന്നാൽ ഇതിനോട് പ്രതികരിച്ചു കല്യാണി എത്തിയിരുന്നു.