ജോണി വാക്കർ എന്ന സിനിമയിലെ സ്വാമി എന്ന വില്ലനെ ഓർമ്മയുണ്ടോ !!

ഇത് “കമാൽ ഗൗർ”, 1992 ൽ ജയരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “ജോണി വാക്കർ” എന്ന സിനിമയിലെ സ്വാമി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്ദേഹമാണ്. നല്ല തകർപ്പൻ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കോട് കൂടെ ക്യാമ്പസ്‌ വരാന്തകളിലൂടെ നടന്നു വരുന്ന സ്വാമിയേ ജോണി വാക്കർ സിനിമ കണ്ടിട്ടുള്ള ആർക്കും തന്നെ മറക്കുവാൻ സാധിക്കുകയില്ല, മലയാള സിനിമയിലെ തന്നെ ഏറ്റവും stylish വില്ലന്മാരിൽ ഒരാൾ എന്ന് തന്നെ നമ്മൾക്ക് സ്വാമി എന്ന കഥാപാത്രത്തെ വിശേഷിപ്പിക്കാം. കമാൽ ഗൗർ എന്ന വ്യക്തിയെ ഡയറക്ടർ ജയരാജ്‌ കണ്ടുമുട്ടുന്നത് വളരെ അപ്രതീക്ഷിതമായാണ്,. ശരിക്കും പറഞ്ഞാൽ ഈ കമാൽ അഭിനയം എന്നുള്ളത് സ്വപ്നം പോലും കണ്ടിട്ടില്ലാത്തൊരു വ്യക്തിയായിരുന്നു,. ചെറിയ രീതിയിൽ മോഡലിംങും, പിന്നെ ബാംഗ്ലൂരിൽ ബിസ്സിനെസ്സുമായി മുന്നോട്ട് പോയിട്ടുണ്ടായിരുന്ന കമാലിനെ ഡയറക്ടർ ജയരാജ്‌ കണ്ടുമുട്ടുന്നത് ബാംഗ്ലൂരിലുള്ള ഒരു പബ്ബിൽ വെച്ചാണ്,.

നീണ്ട മുടിയും, കാതിൽ കമ്മലും, പിന്നെ കീറിയ ടൈപ്പ് ജീൻസും ധരിച്ചിരുന്ന കമാലിനെ കണ്ടമാത്രയിൽ തന്നെ ജയരാജ്‌ ഉറപ്പിച്ചു താൻ പുതതായി ചെയ്യാൻ പോകുന്ന ജോണി വാക്കർ എന്ന സിനിമയിലെ സ്വാമി എന്ന വില്ലൻ കഥാപാത്രം ചെയ്യാൻ അനുയോജ്യൻ ഇയാൾ തന്നെ. ജയരാജാണ് കമാലിനെ ആദ്യമായി സിനിമയിലേക്ക് കൊണ്ടുവരുന്നത്, കമാലിന്റെ യഥാർത്ഥ look തന്നെയാണ് ജോണി വാക്കറിൽ അദ്ദേഹത്തിന്റെ സ്വാമി എന്ന കഥാപാത്രത്തിന് വേണ്ടി ഉപയോഗിച്ചിട്ടുള്ളത്.