ബ്രേക്കപ്പ് കഴിഞ്ഞ അടുപ്പമുള്ള സുഹൃത്തുക്കളെ പോലെയാണിപ്പോൾ ; ആനന്ദിനെ കുറിച്ച് കനി കുസൃതിയുടെ വെളിപ്പെടുത്തലുകൾ 

മലയാളികൾക്ക് സുപരിചിതയായ നടിയാണ് കനി കുസൃതി.  അടുത്തിടെ കനി കുസൃതി നൽകിയ അഭിമുഖം വലിയ തോതിൽ ചർച്ചയായി മാറിയിരുന്നു. സംവിധായകൻ ആനന്ദ് ​ഗാന്ധിയായിരുന്നു കനിയുടെ പങ്കാളി. പങ്കാളിയുമായുള്ള പ്രണയ ബന്ധം അവസാനിച്ചെന്നും ആനന്ദ് മറ്റൊരാളുമായി…

മലയാളികൾക്ക് സുപരിചിതയായ നടിയാണ് കനി കുസൃതി.  അടുത്തിടെ കനി കുസൃതി നൽകിയ അഭിമുഖം വലിയ തോതിൽ ചർച്ചയായി മാറിയിരുന്നു. സംവിധായകൻ ആനന്ദ് ​ഗാന്ധിയായിരുന്നു കനിയുടെ പങ്കാളി. പങ്കാളിയുമായുള്ള പ്രണയ ബന്ധം അവസാനിച്ചെന്നും ആനന്ദ് മറ്റൊരാളുമായി പ്രണയത്തിലാണെന്നും കനി തുറന്ന് പറഞ്ഞു. തന്റെ സമ്മതത്തോടെയാണ് ആനന്ദ് മറ്റൊരു ബന്ധത്തിലേക്ക് കടന്നതെന്നും തനിക്കതിൽ സന്തോഷമുണ്ടെന്നും കനി വ്യക്തമാക്കി. ഇപ്പോഴിതാ അന്ന് പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് കനി. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കനിയുടെ പ്രതികരണം.  ആനന്ദിന് പറ്റില്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഓപ്പൺ റിലേഷൻഷിപ്പ് ആകുന്നതെന്ന് ഒരാൾ   ചോദിച്ചു. ഓപ്പൺ റിലേഷൻഷിപ്പിന് ആനന്ദ് ശ്രമിച്ചിരുന്നു. പക്ഷെ പറ്റിയില്ല. എനിക്കത് പറ്റും. ഞാനും ആനന്ദും തമ്മിലുള്ള ബന്ധത്തിൽ റൊമാന്റിക്കായ കാര്യം വേണ്ടെന്ന് വെക്കുകയാണ് ചെയ്തത്. റിലേഷൻഷിപ്പിൽ റൊമാൻസൊന്നും നോക്കുന്ന ആളല്ല. സംസാരിക്കുമ്പോൾ മനസിലാക്കാൻ‌ പറ്റണം എന്നേയുള്ളൂ.

ആനന്ദും പങ്കാളി ശ്രേയയും മോണോ​ഗമസ് റിലേഷൻഷിപ്പിലാണ്. ഞാനും ആനന്ദും ആദ്യം മോണോ​ഗമസ് റിലേഷൻഷിപ്പിലായിരുന്നു. ആനന്ദിന് അതായിരുന്നു വേണ്ടത്. എനിക്ക് പറ്റുമെന്ന് ഞാൻ കരുതി. രണ്ട് വർഷം കഴിഞ്ഞപ്പോൾ എനിക്ക് പറ്റുന്നില്ല. ഓപ്പൺ ട്രെെ ചെയ്യാമെന്ന് ഞാൻ പറഞ്ഞു. എന്നോട് ഇഷ്ടമുള്ളത് കൊണ്ട് അത്  ആനന്ദ് സമ്മതിച്ചു.  എന്നാൽ  ആനന്ദിന് പറ്റിയില്ല. ഞങ്ങൾ തമ്മിൽ നല്ല അടുപ്പവും ഉണ്ട്. ഒരുമിച്ച് താമസിക്കാം, ആനന്ദ് ആരെയെങ്കിലും കണ്ട് പിടിക്കട്ടെയെന്ന് കരുതി. ആനന്ദിന് പറ്റിയ ഒരാളെ കണ്ടെത്തുകയായിരുന്നെന്നും കനി കുസൃതി തുറന്ന് പറഞ്ഞു. ബ്രേക്കപ്പ് കഴിഞ്ഞ അടുപ്പമുള്ള സുഹൃത്തുക്കളെ പോലെയാണ് ഇപ്പോൾ താനും ആനന്ദുമെന്ന് തനി വ്യക്തമാക്കി. പിതാവ് മൈത്രേയനെക്കുറിച്ചും കനി സംസാരിച്ചു. മൈത്രേയനെ എനിക്ക് ഒരു ദിവസം പോലും കാണാതിരിക്കാൻ പോലും പറ്റില്ലായിരുന്നു.

ഇപ്പോൾ അങ്ങനെയല്ല. പണ്ട് ജയശ്രീ ചേച്ചിയെ കാണാതിരുന്നാൽ അത്രയും കുഴപ്പമില്ല. കാരണം ജയശ്രീ ചേച്ചിയാണ് ജോലി ചെയ്യുന്ന ആൾ. മൈത്രേയനാണ് എന്നെ നോക്കുന്നത്. ജയശ്രീ ചേച്ചിയു‌ടെ അമ്മയോടുമായിരുന്നു കൂടുതൽ അടുപ്പം. ജയശ്രീ ചേച്ചിയെ ഇടയ്ക്ക് കണ്ടില്ലെങ്കിൽ എനിക്ക് വലിയ കുഴപ്പമില്ല. വലുതായിട്ടാണ് അവരോട് കൂടുതൽ അടുപ്പം വരുന്നത്. പെൺകുട്ടികൾ ഒരു പ്രായത്തിന് ശേഷമാണ് അവരുടെ അമ്മമാരെ കൂടുതൽ‌ മനസിലാക്കുകയെന്നും കനി കുസൃതി ചൂണ്ടിക്കാട്ടി. വലുതാവുമ്പോൾ വീട്ടിൽ നിന്ന് മാറി നിൽക്കാനാണ് പൊതുവെ കുട്ടികൾക്ക് ഇഷ്ടം. പക്ഷെ എനിക്ക് അങ്ങനെ ആയിരുന്നില്ല. പുറത്ത് പോകുമ്പോഴാണ് നമുക്ക് റെസ്ട്രിക്ഷൻ തോന്നുന്നത്. കോളേജിലൊന്നും പോകേണ്ട. കൂടെ പഠിക്കുന്ന പയ്യൻമാരെല്ലാം എന്റെ അച്ചനേക്കാൾ കൺസർവേറ്റീവ് ആണ്. കൂടെയുണ്ടായിരുന്ന ചെറുക്കൻമാരെയൊന്നും എനിക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. വീട്ടിൽ നിന്നാൽ മതിയെന്ന് തോന്നുമായിരുന്നു. നാടകത്തിലുള്ളവർ പൊതുവെ പ്രോ​ഗ്രസീവ് ആയിരിക്കും. അവിടെ പോലും ചില കാര്യങ്ങളിൽ നിയന്ത്രണം തോന്നിയിരുന്നെന്നും കനി വ്യക്തമാക്കി. കേരള കഫെ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് കണി കുസൃതി ശ്രദ്ധേയയായി മാറുന്നത്. 2019-ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ബിരിയാണി എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിക്ക് ലഭിക്കുക ഉണ്ടായി.