ഗർഭിണി ആകണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല, തുറന്ന് പറഞ്ഞു കനി കുസൃതി

നടി മോഡൽ എന്നീ മേഖലകളിൽ പ്രശസ്തയായ താരമാണ് കനി കുസൃതി. നിരവധി ആരാധകരാണ് താരത്തിനു ഉള്ളത്. ഷോർട്ട് ഫിലിമുകളിലും വളരെ സജീവമാണ് താരം. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരവും താരം സ്വന്തമാക്കിയിരിക്കുന്നു. എന്നാൽ…

നടി മോഡൽ എന്നീ മേഖലകളിൽ പ്രശസ്തയായ താരമാണ് കനി കുസൃതി. നിരവധി ആരാധകരാണ് താരത്തിനു ഉള്ളത്. ഷോർട്ട് ഫിലിമുകളിലും വളരെ സജീവമാണ് താരം. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരവും താരം സ്വന്തമാക്കിയിരിക്കുന്നു. എന്നാൽ മറ്റുള്ള നടിമാരിൽ നിന്നും താരത്തെ വ്യത്യസ്തയാക്കുന്നത് താരത്തിന്റെ ജീവിത ശൈലി തന്നെയാണ്. മേക്കപ്പിട്ട് അണിഞ്ഞൊരുങ്ങി നടക്കാനോ പ്രശസ്തിക്ക് പിന്നാലെ പായാനോ കനി ഇഷ്ടപ്പെട്ടിരുന്നില്ല. പച്ചയായ ജീവിതം നയിക്കാനാണ് കനി എന്നും ആഗ്രഹിച്ചിട്ടുള്ളത്. ഒരു മറയും കൂടാതെ തന്നെ സംസാരിക്കാൻ മടിയില്ലാത്ത താരം തന്റെ ജീവിതത്തിലെ പല കാര്യങ്ങളും പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ കനി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തനിക്ക് എപ്പോഴെങ്കിലും ഒരു കുട്ടി വേണം എന്ന് തോന്നുകയാണെങ്കിൽ ഉപയോഗിക്കാൻ വേണ്ടി താൻ അണ്ഡം ശേഖരിച്ച് വെച്ചിട്ടുണ്ട് എന്നാണ് കനി പറയുന്നത്. ഒരു റിലേഷൻഷിപ്പിലേക്ക് കടക്കുമ്പോൾ കുട്ടി ഉണ്ടാകും എന്നൊന്നും നമ്മൾ ചിന്തിക്കാറില്ല. എന്നാൽ നാളെ ഒരു പക്ഷെ ഒരു കുട്ടിയെ സ്വന്തമായി വേണം എന്ന് തോന്നിയാൽ അന്ന് തോർത്ത് ദുഖിക്കരുതല്ലോ. അത് കൊണ്ട് ആണ് ഇപ്പോൾ കുറച്ച് കാശ് ഉണ്ടാക്കി അണ്ഡം എടുത്ത് ഫ്രീസ് ചെയ്തു വെച്ചിരിക്കുന്നത്. ഈ പ്രായത്തിൽ അല്ലെ അതിന് കഴിയു എന്നുമാണ് കനി പറയുന്നത്.

kanikusrti

ഇനി അഥവാ അണ്ഡം ആർക്കെങ്കിലും വേണം എന്ന് പറയുകയാണെങ്കിൽ അത് മറ്റാർക്കെങ്കിലും ഡോണെറ്റ് ചെയ്യാനും താൻ ഒരുക്കം ആണെന്നും ആരായാലും തനിക്ക് കുഴപ്പം ഇല്ലെന്നുമാണ് താരം പറയുന്നത്. താൻ കുട്ടിയെ വളർത്തുവാണെങ്കിൽ സിംഗിൾ മദർ ആയിട്ടേ വളർത്തു എന്നും എന്നെ എന്റെ പരെന്റ്സ് എങ്ങനെയാണോ വളർത്തിയത് അത് പോലെ തന്നെ ഞാനും എന്റെ കുട്ടിയെ വളർത്തു എന്നും താരം പറയുന്നു. എന്നാൽ ഒരു കുട്ടി വേണമെന്നോ പ്രസവിക്കണം എന്നോ തനിക്ക് ഇത് വരെ തോന്നിയിട്ടില്ല എന്നും നാളെ ഒരു പക്ഷെ തോന്നി കൂടാ എന്നില്ല എന്നുമാണ് താരം പറയുന്നത്.