‘നിങ്ങൾ ഗേ അല്ലെ ?’ ബോളിവുഡ് താരത്തിനോട് ആരാധകന്റെ ചോദ്യം ; മറുപടിയുമായി താരം

ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തും നിർമ്മിച്ചും ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയ താരമാണ് കരൺ ജോഹർ. പലപ്പോഴും പല വിമർശനങ്ങളും താരം കേൾക്കേണ്ടതായി വരാറുണ്ട്. എന്നാൽ അതിനെയെല്ലാം ചിരിച്ച് തള്ളാറാണ് കരൺ. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കരൺ വീണ്ടും സംവിധായക കുപ്പായം അണിയുന്ന ചിത്രമാണ് രൺവീർ സിങ്, അലി ഭട്ട് എന്നിവരെ നായകനായികമാരാക്കി എടുക്കുന്ന ‘റോക്കി ഔര്‍ റാണി കീ പ്രേം കഹാനി’.

ചിത്രം തീയറ്ററിലെത്താൻ ദിവസങ്ങൾ മാത്രമാണുള്ളത്. ഇതിനിടയിൽ മെറ്റയുടെ ത്രെഡ്സിൽ എത്തിയ താരം ആസ്ക് മി എനിതിങ് എന്ന സെക്ഷനിൽ നേരിട്ട ചോദ്യവും അതിനു കരൺ നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.”നിങ്ങൾ ഗേയാണ്, അല്ലേ?” എന്നായിരുന്നു ചോദ്യം.

കരണ്‍‌ അതിന് രസകരമായ മറുപടി നൽകി. “നിങ്ങൾക്ക് താൽപ്പര്യമുണ്ടോ?” എന്നായിരുന്നു കരണ്‍ ജോഹറിന്‍റെ മറുപടി. താൻ ഗേ ആണ് എന്ന കാര്യം പല തവണയും വെളിപ്പെടുത്തിയിട്ടില്ല വ്യക്തി കൂടിയാണ് കരൺ ജോഹർ. എന്തായാലും കരണിനോടുള്ള ഈ ചോദ്യവും താരത്തിന്റെ മറുപടിയുമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.