‘കഥയായാലും മേക്കിങ് ആയാലും ഹോളിവുഡ് ലെവല്‍ എന്ന് തന്നെ പറയണം’

മലയാളത്തിലെ ആദ്യ ടൈം-ട്രാവല്‍ ചിത്രം പെന്‍ഡുലത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ് ബാബുവാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലൈറ്റ് ഓണ്‍ സിനിമാസ്, ബാറ്റ് ബ്രോസ് ഇന്റര്‍നാഷണല്‍ എന്നിവയുടെ ബാനറില്‍ ഡാനിഷ് കെ എ, ലിഷ ജോസഫ്, ബിനോജ് വില്ല്യ, മിഥുന്‍ മണി മാര്‍ക്കറ്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ദാമോദരനാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കഥയായാലും മേക്കിങ് ആയാലും ഹോളിവുഡ് ലെവല്‍ എന്ന് തന്നെ പറയണം’ എന്നാണ് സന്തോഷ് വര്‍ക്കി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഹായ് ഞാന്‍ ഞങ്ങളുടെ ആറാട്ടണ്ണന്‍ ആണ്.
പെന്‍ഡുലം സിനിമയെക്കുറിച്ച് രണ്ട് വരി പറയാതെ പോകുന്നത് എങ്ങനെയാണ് എന്ന ഒറ്റക്കാരണത്താല്‍ ആണ് ഞാന്‍ ഇത് ഇവിടെ പറയുന്നത്.
പെന്‍ഡുലം എന്ന് പറയുന്ന സിനിമ ഉറപ്പായും നിങ്ങള്‍ തീയറ്ററില്‍ തന്നെ രുചിച്ചറിയേണ്ട ഒന്ന് തന്നെയാണ്.
കഥയായാലും മേക്കിങ് ആയാലും ഹോളിവുഡ് ലെവല്‍ എന്ന് തന്നെ പറയാണം.
മലയാളം കണ്ട ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ / സയന്‍സ് ഫിക്ഷന്‍ സിനിമകളിലേക്ക് ഉറപ്പായും പെന്‍ഡുലം എന്ന സിനിമയും സ്ഥാനം പിടിക്കും.
റെജിന്‍ എസ് ബാബു അദ്ദേഹം ഒരൊറ്റ സിനിമ കൊണ്ട് തന്നെ അയാളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്
നിലവില്‍ ഇത് പോലെയൊരു സിനിമയോക്കെ എടുക്കാന്‍ പറ്റിയ സംവിധായകന്‍ മലയാളത്തില്‍ വേറെ ഇല്ല എന്ന് തന്നെ ഉറപ്പിച്ചു പറയാം.
വിജയ് ബാബു, ഇന്ദ്രന്‍സ്, അനുമോള്‍ തുടങ്ങിയവര്‍ ഗംഭീര പ്രകടനവുമായിരുന്നു.
ലാലേട്ടനെ പോലെയുള്ള സീനിയര്‍ നടന്മാരും ഇത് പോലുള്ള സിനിമകള്‍ ചെയ്യുന്നത് കാണാന്‍ ആണ് ഈ എന്നെപ്പോലുള്ളവന് ഏറെ ഇഷ്ടം.

Gargi