പ്രേക്ഷകർ ഊഹിച്ചതുപോലെ തന്നെ! കാർത്തിയുടെ  ഹിറ്റചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ വരുന്നു

നിരവധി ആരാധകരുള്ള ഒരു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ആണ് കാർത്തി. താരം സോളോ പെർഫോമൻസ് കാഴ്ച്ച വെച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘സർദാർ’ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടോ എന്നുള്ള സംശയത്തിലായിരുന്നു സിനിമ പ്രേമികൾ മുഴുവൻ, എന്നാൽ ഇപ്പോൾ പ്രേക്ഷകർ ഊഹിച്ചതുപോലെ കാർത്തിയുടെ ഹിറ്റ് ചിത്രമായ സർദാറിന്റെ രണ്ടാം ഭാഗം ഉടൻ പ്രഖ്യാപിക്കുമെന്നാണ്  റിപോർട്ടുകൾ എത്തുന്നത്.

യുവൻ  ശങ്കർ രാജയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പി എസ്‌  മിത്രൻ തന്നെയാണ് ഈ രണ്ടാം ഭാഗവും ഒരുക്കുന്നത്. ചിത്രത്തിന്റെ മറ്റുള്ള വിവരണങ്ങളെ കുറിച്ച് പുതുതായി ഒന്നും പുറത്തുവിട്ടട്ടില്ല, എങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടെന്നു മാത്രം കൃത്യത വന്നിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ ഭാഗത്തെ ഒരു സ്പൈ ആയിട്ടായിരുന്നു കാർത്തി വേഷം ഇട്ടത്.ലെറ്റ്‌സ്  സിനിമ ആണ് കാർത്തിയുടെ ഈ ചിത്രത്തിനെ കുറിച്ചുള്ള സൂചനയും ഒപ്പം കാർത്തിയുടെ ചിത്രവും പങ്കുവെച്ചത്.

ലക്ഷ്മൺ കുമാർ ആയിരുന്നു സർദാറിന്റെ നിർമാതാവ്, വെത്യസ്ത വേഷങ്ങളിൽ എത്തിയ കാർത്തിയുടെ സർദാർ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങളിൽ ഒന്നായിരുന്നു, പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗ വിജയ തിളക്കത്തിലാണ് കാർത്തി.

 

 

Suji