അവളെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടിയാണ് ഞാൻ ആദ്യമായി സ്യൂട്ട് വാങ്ങി ധരിക്കുന്നത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് കാർത്തിക്ക് സൂര്യ. വ്ലോഗ്ഗർ കൂടിയായ താരം മികച്ച ഒരു അവതാരകൻ കൂടിയാണ് എന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ചിരി ബമ്പർ ചിരി എന്ന പരുപാടിയിൽ ആണ് കാർത്തിക്ക് സൂര്യ അവതാരകനായി…

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് കാർത്തിക്ക് സൂര്യ. വ്ലോഗ്ഗർ കൂടിയായ താരം മികച്ച ഒരു അവതാരകൻ കൂടിയാണ് എന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ചിരി ബമ്പർ ചിരി എന്ന പരുപാടിയിൽ ആണ് കാർത്തിക്ക് സൂര്യ അവതാരകനായി എത്തിയത്. എന്നാൽ അടുത്തിടെ താരം തൻറെ പ്രണയ നഷ്ടത്തെ കുറിച്ച് പറഞ്ഞിരുന്നു. തന്റെ കാമുകിയുമായി വിവാഹം ഉറപ്പിച്ചത് ആണെന്നും എന്നാൽ ആ ബന്ധം നീണ്ടു പോയില്ല എന്നുമാണ് ഒരു വിഡിയോയിൽ കാർത്തിക് സൂര്യ പറയുന്നത്. താൻ ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു റിലേഷൻ ആയിരുന്നു അത് എന്നും എൻഗേജ്മെന്റ് കഴിഞ്ഞിട്ടാണ് ഇരുവരും വേർപിരിഞ്ഞത് എന്നും കാർത്തിക് പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ തന്റെ പഴയ കാമുകിയുടെ വിവാഹത്തിന് പോയ കഥയാണ് കാർത്തിക്ക് സൂര്യ പറഞ്ഞത്. താൻ അടുത്തിടെ പിരിഞ്ഞ കാമുകിയുടെ കല്യാണം ആയിരുന്നില്ല എന്നും കോളേജ് സമയത്തെ കാമുകി ആയിരുന്ന പെൺകുട്ടിയുടെ വിവാഹം ആയിരുന്നു ഇതെന്നുമാണ് കാർത്തിക് പറയുന്നത്. ആദ്യമായാണ് താൻ ഒരു സീരിയസ് റിലേഷനിൽ ആകുന്നത്. താൻ ഏറ്റവും കൂടുതൽ അടുത്ത് ഇടപെഴകുന്ന പെൺകുട്ടിയും അവൾ ആയിരുന്നു. വിവാഹം ഒക്കെ കഴിഞ്ഞത് കൊണ്ട് പേര് പറയുന്നില്ല എന്നും കാർത്തിക് പറഞ്ഞു. ഹിന്ദിക്കാരി ആയിരുന്നു അവൾ. ഡൽഹിയിൽ ആയിരുന്നു അവളുടെ വീട്. അടുത്തിടെ വിളിച്ചിട്ട് നീ എന്റെ കല്യാണത്തിന് വരില്ലേ എന്ന് അവൾ എന്നോട് ചോദിച്ചു.

അങ്ങനെയാണ് ഞാനും സുഹൃത്തഹ്റും കൂടി വിവാഹത്തിന് പോയത്. അവിടെ ചെന്ന ഞങ്ങൾ അവിടം കണ്ടു ശരിക്കും ഞെട്ടി പോയി. ഭയങ്കര ആഡംബരമായ വിവാഹം ആയിരുന്നു. സിനിമയിൽ ഒക്കെ കാണുന്നത് പോലെ ഉള്ള ഒരു വിവാഹം. യാഷ് സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി സെറ്റ് ഇട്ടത് പോലെയാണ് എനിക്ക് തോന്നിയത്. ശരിക്കും രാജകീയമായി തന്നെ നടന്ന ആ വിവാഹം കണ്ടു ഞാൻ അന്തം വിട്ട് പോയി. വധു ഒരു രഥത്തിൽ ആണ് മണ്ഡപത്തിലേക്ക് വന്നത്. ഇത് പോലൊരു കല്യാണം താൻ ഇത് വരെ കണ്ടിട്ടിൽന്നും അവിടെ ചെന്ന് അവളെ കാണാൻ കഴിഞ്ഞത് ഒക്കെ വലിയ ഭാഗ്യമായി കരുതുന്നു എന്നും കാർത്തിക്ക് സൂര്യ പറയുന്നു.