Serial News

സീരിയൽ താരം കാർത്തിക് പ്രസാദ്  വാഹനാപകടത്തിൽപ്പെട്ടു

സീരിയൽ നടൻ കാർത്തിക് പ്രസാദ് വാഹനപകടത്തിൽ പെട്ട്, ആശുപത്രയിൽ, സീരിയലിന്റെ ഷൂട്ട് കഴിഞ്ഞു മടങ്ങവേ ആയിരുന്നു അപകടം, കാൽ നടയായിരുന്ന താരത്തെ കെ എസ് ആർ ടി സി ബസ് ആണ് പിന്നിൽ വന്നിടിച്ചത്, അബോധവസ്ഥയിലായിരുന്ന നടനെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു, നടന്റെ കാലിന് ഗുരുതരമായ പരുക്കുകൾ ഉണ്ടന്നാണ് ആശുപത്രി അധികൃതർ പറയുന്നത്,കാലിന് മാത്രമല്ല തലക്കും പരുക്കുകൾ  ഉണ്ട്

മുഖത്തെ പരുക്കുകൾ കാരണം താരത്തിനെ പ്ലാസ്റ്റിക്ക് സർജറി ചെയ്യ്തുവെന്നും, കൂടാതെ രണ്ടു ശസ്ത്രക്രിയകൾ നടത്തിയെന്നും പറയുന്നുണ്ട്, തിങ്കളാഴ്ച്ച ആയിരുന്നു വാഹനപകടം, കോഴിക്കോടുള്ള ആശുപത്രീയിലാണ് നടനിപ്പോൾ,

കോഴിക്കോട് കുതിരവട്ടം ഗോവിന്ദാപുരം സ്വദേശിയാണ് കാർത്തിക്, നിരവധി സീരിയലുകൾ അഭിനയിച്ചിട്ടുണ്ടെങ്കിലും മൗനരാഗം എന്ന സീരിയലിലെ ബൈജു എന്ന കഥപാത്രമാണ് കൂടുതൽ പ്രേക്ഷക സ്വീകാര്യത പിടിച്ചുപറ്റിയ വേഷം.

Suji