Film News

ആഘോഷിക്കപ്പെടാത്ത ആ സിനിമകൾ താൻ ഇടക്ക് കാണും! താങ്കൾ പറഞ്ഞത് തെറ്റാണ്, ‘പ്രേമലു’ സംവിധായകനെ തിരുത്തികൊണ്ട്, വിനയൻ

താൻ ഒരു സിനിമ ആസ്വാദകൻ  ആണ് ‘പ്രേമലു’ സിനിമയുടെ സംവിധായകൻ ഗിരീഷ് എ ഡി പറയുന്നു, ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായുള്ള അഭിമുഖ്ത്തിലാണ് ഈ കാര്യം പറഞ്ഞത്, മലയാള സിനിമയിൽ ആഘോഷിക്കപ്പെടാത്ത സിനിമകൾ താൻ ഇടക്ക് ഇടക്ക് കാണാറുണ്ട്, അതിലൊന്നാണ് കല്യാണ സൗഗന്ധികവും, ശിപായി ലഹളയും, എന്നാൽ ഗിരീഷ്  പറഞ്ഞത് തെറ്റാണെന്ന് പറയുകയാണ് സംവിധായകൻ വിനയൻ, ഈ രണ്ടു ചിത്രങ്ങളുടെ സംവിധായകൻ വിനയൻ ആയിരുന്നു, ഇവ രണ്ടു തീയറ്ററുകളിൽ വിജയിച്ച ചിത്രങ്ങളാണ് വിനയൻ പറയുന്നു

ദിലീപിന്റെ കരിയറിൽ വിജയം ഉണ്ടായ ചിത്രമാണ് കല്യാണ സൗഗന്ധികം, അതുപോലെ എന്റെ കരിയർ തുടങ്ങിയതും കല്യാണസൗഗന്ധികവും, ശിപായി ലഹളയും സംവിധാനം ചെയ്യ്തുകൊണ്ടാണ് വിനയൻ പറയുന്നു, ഈ രണ്ടു ചിത്രങ്ങളും തീയറ്ററുകളിൽ വിജയം കൈവരിക്കുകയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്യ്ത ചിത്രമാണ്

എന്നാൽ പ്രേമലു  സംവിധായകനായ ഗിരീഷ് എ ഡി പറഞ്ഞു വിജയിക്കാത്ത ഈ രണ്ടു ചിത്രങ്ങളും താൻ  ഒരുപാട് ഇഷ്ടപെടുന്നതാണെന്ന്, ഗിരീഷിന്റെ ഈ വാക്കുകൾ തിരുത്തിക്കൊണ്ടായിരുന്നു സംവിധായകൻ വിനയൻ രംഗത്തു എത്തിയത്, ഗിരീഷ് പറഞ്ഞതുപോലെ ആ രണ്ടു ചിത്രങ്ങളും വിജയിച്ച ചിത്രങ്ങളാണ് എന്ന്, അന്ന് ഇന്നത്തെ പോലെ ഓൺ ലൈൻ പ്രമോഷനോ, റിവ്യൂവോ ഇല്ലായിരുന്നു, ഗിരീഷിന് അതുകൊണ്ടാണ് അത് മനസിലാകാഞ്ഞത് എന്നാൽ അന്നത്തെ ചില മാഗസിനുകൾ നോക്കിയാൽ ഗിരീഷിന് അറിയാൻ കഴിയും വിനയൻ പറഞ്ഞു

 

Suji