Film News

1000 കിലോമീറ്റർ സൈക്കിൾ ചവിട്ടിയെത്തി, ആരാധകന്റെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞ് കാർത്തിക് ആര്യൻ

ബോളിവുഡ് താരത്തോടുള്ള ആരാധകന്റെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞ് സിനിമ ലോകം. കഴിഞ്ഞ ദിവസം തന്റെ ഒരു കടുത്ത ആരാധകനുമായി വീടിനു പുറത്ത് നിന്ന് സംസാരിക്കുന്ന കാർത്തിക് ആര്യന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ പ്രിയതാരത്തെ കാണാൻ ആരാധകൻ സൈക്കിൾ ചവിട്ടിയാണ് എത്തിയത്.

ഒമ്പത് ദിവസംകൊണ്ട് ആയിരത്തോളം കിലോമീറ്റർ താണ്ടിയാണ് ആരാധകൻ എത്തിയത്. ഝാൻസിയിൽ നിന്ന് മുംബൈയിലേക്കാണ് താരത്തെ കാണാൻ മാത്രമായി ആരാധകൻ സൈക്കിൾ ചവിട്ടി എത്തിയത്. ഇത്ര ദൂരം തന്നെ കാണാൻ ആരാധകൻ സൈക്കിളിലെത്തിയത് കാർത്തിക്കിനെയും ഞെട്ടിച്ചു. വീട് പുറത്തിറങ്ങി യുവാവിനൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു.

യുവാവിനോട് വിശേഷങ്ങൾ തിരക്കിയ താരം, നന്ദി അറിയിക്കുകയും ചെയ്തു. ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു കാർത്തിക്ക്. ചിത്രത്തിനായി ഒരു വർഷത്തോളമായി താൻ പഞ്ചസാര ഒഴിവാക്കിയെന്ന് താരം അടുത്തിടെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. ജൂൺ 14ന് ആണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുക.

Ajay Soni