സുചിത്രക്ക് മാനസിക പ്രശ്‌നങ്ങളുണ്ട്! മെഡിക്കൽ സഹായം ആവശ്യമാണ്, കസ്തുരി 

Follow Us :

ഗായികയും ആർ ജെയുമായിരുന്ന സുചിത്രയുടെ വെളിപ്പെടുത്തലുകൾ ഒരുപാട് വിവാദങ്ങളാണ് സൃഷ്ട്ടിച്ചിരിക്കുന്നത്, ഇപ്പോൾ സുചിത്രയുടെ വാദങ്ങൾക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് നടി കസ്തൂരി. സുചിത്രയ്ക്ക് മാനസികമായി പ്രശ്നങ്ങളുണ്ടെന്നും മെഡിക്കൽ സഹായം ആവശ്യമാണെന്ന് കസ്തൂരി പറയുന്നത്, സുചിത്ര പറയുന്നതിൽ ചില സത്യമുണ്ടെങ്കിലും ,അതിനെ ചുറ്റിപ്പറ്റി സാങ്കൽപ്പിക കഥകൾ‌ ഒരുപാടുണ്ട്.  എന്നാൽ കൂടുതലും സുചിത്രയുടെ  സങ്കൽപ്പ൦മാണ്. യഥാർത്ഥത്തിൽ നടന്നത് ആയിരിക്കണമെന്നില്ല എന്നും കസ്തുരി പറയുന്നു

സിനിമയിലെ  അമ്പി, അന്യൻ പോലെയാണ് സുചിത്ര സംസാരിക്കുന്നത്.  സുചിത്ര പറഞ്ഞ കാര്യങ്ങൾ മാത്രമാണ് നമ്മൾ കേട്ടത്.  എതിർഭാ​ഗം നമ്മൾ കേട്ടിട്ടില്ല കസ്തൂരി പറയുന്നു. സുചിത്രയ്ക്ക് ജീവിത്തിലുണ്ടായ പ്രശ്നങ്ങൾ അവരുടെ മനോനിലയെ ബാധിച്ചിട്ടുണ്ട്, കാർത്തിക്കിനെ വിവാഹം ചെയ്യുമ്പോൾ സുചിത്രക്ക്  അച്ഛനും അമ്മയും ഇല്ലയിരുന്നു . രണ്ട് പേരും ആത്മഹത്യ ചെയ്തതാണ്  കുടുംബത്തിൽ എന്തൊക്കെയോ പ്രതിബന്ധങ്ങൾ അവർക്കുണ്ടായിട്ടുണ്ട് കസ്തുരി പറയുന്നു

പതിമൂന്ന് വർഷം കാർത്തിക്കിനൊപ്പം വിവാഹ ജീവിതം സുചിത്ര നയിച്ചിരുന്നു  അ ന്നവർക്ക് ഭർത്താവുമായി  ​ഒരുമിച്ച് ജീവിച്ചിട്ടും അയാൾ ഒരു ​ഗേ ആണെന്ന് മനസിലായില്ലേ, ധനുഷിനെയും  ഭാര്യ ഐശ്വര്യയെയും പറ്റിയും സുചിത്ര ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ അതൊക്കെയും തെറ്റാണ, ഐശ്വര്യ  നല്ല അമ്മയല്ലെന്ന് സുചിത്ര  പറഞ്ഞത് തെറ്റാണ്. ഐശ്വര്യ എത്ര നല്ല അമ്മയാണെന്ന് താൻ  കണ്ടതാണ്. ധനുഷിനെക്കുറിച്ച് തനിക്ക് അറിയില്ല, ഇത്തരം പ്രശ്നങ്ങളിൽ പ്രതികരിക്കാത്ത  നയൻതാരയെയും കസ്തൂരി വിമർശിച്ചു, നയൻതാര മറ്റൊരാളുടെ പ്രശ്നത്തിലും സംസാരിക്കില്ല, എല്ലാവരുടെ പ്രശ്നവും തന്റെ പ്രശ്നമാണെന്ന് കരുതുന്നത് ചിലർക്ക് മാത്രമുള്ള ​ഗുണമാണ്  കസ്തൂരി പറയുന്നു