കാതൽ ഒരു കുഞ്ഞു പടമല്ലേ, റിലീസ് വൈകുന്നതിന്റെ കാരണം പറഞ്ഞു മമ്മൂട്ടി

നിരവധി ചിത്രങ്ങൾ സൂപ്പർഹിറ്റ് ആക്കിയ നടൻ ആണ് മമ്മൂട്ടി. സംവിധായകനും നിർമ്മാതാവിനും വരെ സൂപ്പർഹിറ്റ് ആകുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലാതിരുന്ന പല ചിത്രങ്ങളൂം മമ്മൂട്ടി സൂപ്പർഹിറ്റ് ആക്കിയിട്ടുണ്ട് എന്നതാണ് ചരിത്രം. അത്തരത്തിൽ നിരവധി ചിത്രങ്ങൾ…

നിരവധി ചിത്രങ്ങൾ സൂപ്പർഹിറ്റ് ആക്കിയ നടൻ ആണ് മമ്മൂട്ടി. സംവിധായകനും നിർമ്മാതാവിനും വരെ സൂപ്പർഹിറ്റ് ആകുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലാതിരുന്ന പല ചിത്രങ്ങളൂം മമ്മൂട്ടി സൂപ്പർഹിറ്റ് ആക്കിയിട്ടുണ്ട് എന്നതാണ് ചരിത്രം. അത്തരത്തിൽ നിരവധി ചിത്രങ്ങൾ ആണ് പുറത്തിറങ്ങിയിട്ടുള്ളത്. നിരവധി ആരാധകരെയും വളരെ കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കിയ താരം മലയാള സിനിമയിലെ സൂപ്പർസ്റ്റാർ എന്ന പദവിയും നേടിയെടുക്കാൻ അധിക സമയം വേണ്ടി വന്നില്ല. നിരവധി ചിത്രങ്ങൾ ആണ് അടുത്തിടെയായി പുറത്തിറങ്ങിയിരിക്കുന്നത്. മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിയുടേതായി ഷൂട്ടിങ് പൂർത്തിയായ മറ്റൊരു ചിത്രമാണ് കാതൽ. കഴിഞ്ഞ നാവംബറിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ജ്യോതിക നായികയായി എത്തുന്ന ആ ചിത്രത്തിന്റെ പ്രഖ്യാപന കാലം മുതൽ തന്നെ ചിത്രം പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. കാരണം മമ്മൂട്ടിയും ജ്യോതികയും ആദ്യമായി നായിക നായകന്മാരായി അഭിനയിക്കുന്ന ചിത്രം കൂടി ആണ് കാതൽ. ജിസ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ കഴിഞ്ഞ നാവംബറിൽ ചിത്രീകരണം പൂർത്തിയായ ചിത്രം ഇത് വരെ പ്രദർശനത്തിന് എത്തിയിരുന്നില്ല. അതിന്റെ കാരണം തുറന്നു പറയുകയാണ് ഇപ്പോൾ മമ്മൂട്ടി. മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ, കാതൽ ഒരു ചെറിയ സിനിമയാണ്. എന്നാൽ നല്ല കഥയാണ്. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ഒരു കൊച്ച് ചിത്രം. വലിയ സിനിമകളുമായി നമുക്ക് മുട്ടാൻ പറ്റില്ല. വലിയ സിനിമകൾ ഇറങ്ങുന്നത് കൊണ്ടാണ് കാതൽ പ്രദർശനത്തിന് എത്തിക്കാത്തത്. എപ്പോൾ സിനിമ ഇറക്കാൻ ഒരു ഡേറ്റ് പ്ലാൻ ചെയ്താലും അപ്പോൾ ഒരു വലിയ സിനിമ വരും. ജയിലറിന്റെ ഒപ്പമൊക്കെ നമുക് മുട്ടാൻ പറ്റുമോ എന്നുമാണ് മമ്മൂട്ടി ചോദിക്കുന്നത്.