പനോരമയിൽ ‘കാതൽ’ അടക്കം ഏഴ് മലയാള സിനിമകൾ; ഉദ്ഘാടന ചിത്രമായി ആട്ടം

554-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള നടക്കാൻ പോവുകയാണ്. മേളയിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ പനോരമ ചിത്രങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ . 25 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ ഇത്തവണ ഐഎഫ്എഫ്ഐയിൽ…

554-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള നടക്കാൻ പോവുകയാണ്. മേളയിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ പനോരമ ചിത്രങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ . 25 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ ഇത്തവണ ഐഎഫ്എഫ്ഐയിൽ പ്രദർശിപ്പിക്കുന്നത്. ഇതിൽ ഏഴ് എണ്ണം മലയാള ചിത്രങ്ങൾ ആണ്    മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’ എന്ന ചിത്രവും , ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘മാളികപ്പുറം’ എന്ന ചിത്രവും ഉൾപ്പടെയുള്ള മലയാള ചിത്രങ്ങൾ ഈ പട്ടികയിലുണ്ട്. ജിയോ ബേബിയാണ് മമൂട്ടിയുടെ കാതൽ ഒരുക്കിയിരിക്കുന്നത്. വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറത്തിന്റെ സംവിധാനം നിർവഹിച്ചത്. അതെ സമയം മലയാള സിനിമയായ ‘ആട്ടം’ എന്ന ചിത്രമാണ് ഇന്ത്യൻ പനോരമയിലെ ഉ​ദ്ഘാടന ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ആനന്ദ് ഏകർഷിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ വിനയ് ഫോർട്ട് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മണിപ്പുരി ചിത്രം ‘ആൻഡ്രോ ഡ്രീംസ്’ ആണ് ഓപ്പണിങ് നോൺ ഫീച്ചർ വിഭാഗത്തിൽ ഉദ്ഘാടന ചിത്രമായി  പ്രദർശിപ്പിക്കുക. മലയാളത്തിൽ നിന്ന് ഫീച്ചർ ഫിലിം വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ ഇവയൊക്കെയാണ്. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ,വിഷ്ണു സായി ശങ്കർ സംവിധാനം ചെയ്ത  മാളികപ്പുറം , രോഹിത് എംജി കൃഷ്ണൻ സംവിധാനം ചെയ്ത ‘ഇരട്ട’, രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം നിർവഹിച്ച ‘ന്നാ താൻ കേസ് കൊട്’, ​ഗണേഷ് രാജിന്റെ ‘പൂക്കാലം’ എന്നീ ചിത്രങ്ങൽ  ആണവ.  ഒപ്പം മുഖ്യധാരാ സിനിമയിൽ ജൂഡ് ആന്തണി ജോസഫ്  സംവിധാനം ചെയ്ത 2018 ഉം ഫീച്ചർ സിനിമകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട് . നോൺ ഫീച്ചർ സിനിമകളുടെ പട്ടികയിൽ മലയാളത്തിൽ നിന്നും ആനന്ദ​ ജ്യോതി സംവിധാനം ചെയ്ത ‘ശ്രീ രുദ്രം’ എന്ന ചിത്രവും ഇടം നേടി.

ഹിന്ദിയിൽ നിന്ന് തിവിവേക് അ​ഗ്നിഹോത്രിയുടെ ‘വാക്സിൻ വാർ’, സുദീപ്തോ സെന്നിന്റെ ‘ദി കേരള സ്റ്റോറി’ രാഹുൽ വി ചിറ്റല്ല സംവിധാനം ചെയ്ത ‘ഗുൽമോഹർ’ എന്നീ ചിത്രങ്ങൾ മെയിൻസ്ട്രീം വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഇതിൽ കേരളം സ്റ്റോറിയും വാക്സിൻ വരും  ഏറെ വിമർശനങ്ങൾ നേരിട്ടവയാണ്.  കോവിദഃ കാലത്തു അതിനെ പ്രതിരോധിക്കാനായി വാക്‌സിൻ കണ്ടുപിടിക്കുന്ന ശാസ്ത്രജ്ഞരുടെ കഥയാണ് വാക്‌സിങ്ങിനെ വെയർ പശ്ചാത്തലമാക്കിയിരിക്കുന്നത്. തമിഴിൽ നിന്നും വെട്രിമാരന്റെ ‘വിടുതലെെ’യും മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘പൊന്നിയൻ സെൽവൻ 2’ഉം പ്രദർശിപ്പിക്കുന്നുണ്ട്. നവംബർ 20 മുതൽ 28 വരെ ​ഗോവയിലാണ് 54-ാമത് ചലച്ചിത്ര മേള നടത്തപ്പെടുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണ് കാതൽ. ‘കാതൽ’ 28ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ഐ എഫ് എഫ് കെയിലും ഇടനേടിയിട്ടുണ്ട്.  ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക.   മമ്മൂട്ടിയും തെന്നിന്ത്യൻ നായിക ജ്യോതികയും  ഒന്നിക്കുന്ന കാതൽ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതിനിടെ മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രവും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. മിഥുൻ മാന്വൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് ആണ് സിനിമ സംവിധാനം ചെയ്യുക. ‘ടർബോ’ എന്നാണ് ചിത്രത്തിന് പ്രേരിട്ടിരിക്കുന്നത്.