കത്രീന-വിക്കി വിവാഹം! കത്രീനയുടെ മുന്‍ കാമുകന്റെ അച്ഛന്റെ പ്രതികരണം ഇങ്ങനെ…

ബോളിവുഡ് സിനിമാ ലോകം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും കല്ല്യാണം. സോഷ്യല്‍ മീഡിയയിലും വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് നിറഞ്ഞ് നില്‍ക്കുന്നത്. കല്യാണത്തിന്റെ ആഡംബരപൂര്‍ണ്ണമായ ഒരുക്കങ്ങളുടെ വാര്‍ത്തകള്‍ കേട്ട് അമ്പരന്നിരിക്കുകയാണ്…

ബോളിവുഡ് സിനിമാ ലോകം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും കല്ല്യാണം. സോഷ്യല്‍ മീഡിയയിലും വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് നിറഞ്ഞ് നില്‍ക്കുന്നത്. കല്യാണത്തിന്റെ ആഡംബരപൂര്‍ണ്ണമായ ഒരുക്കങ്ങളുടെ വാര്‍ത്തകള്‍ കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകരും.

എന്നാല്‍ ഇതിലെ മറ്റൊരു വശം എന്തെന്നാല്‍ രണ്ടുപേരും ഇതേക്കുറിച്ചുള്ള ഔദ്യോഗികമായുള്ള പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല എന്നതാണ്. എന്തിനാണ് ആരാധകരില്‍ നിന്നും മറ്റും ഇരുവരും കാര്യങ്ങള്‍ മറച്ച് വയ്ക്കുന്നത് എന്ന വലിയൊരു ചോദ്യവും കത്രീനയ്ക്കും വിക്കിയ്ക്കും എതിരെ ഉയരുന്നുണ്ട്. വിവാഹം ഉണ്ടാവുമ്പോള്‍ അറിയിക്കാം എന്ന് മാത്രമാണ് വിക്കി പറഞ്ഞത്. എന്നാല്‍ ഡിസംബറില്‍ കല്യാണം നടത്താനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. വിവാഹ ചര്‍ച്ചകളുടെ ഭാഗമായി മറ്റൊരു കാര്യമാണ് ഇപ്പോള്‍ ബോളിവുഡില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. അത് കത്രീനയുടെ മുന്‍ കാമുകനായ സല്‍മാന്‍ ഖാന്റെ പിതാവ് സലീംഖാന്റെ പ്രതികരണമാണ്. കത്രീനയുടെ വിവാഹത്തെ കുറിച്ച് താന്‍ എന്താണ് പ്രതികരിക്കേണ്ടതെന്നാണ് മാധ്യമങ്ങളോട് അദ്ദേഹത്തിന്റെ ചോദ്യം.

മാധ്യമങ്ങള്‍ക്ക് സംസാരിക്കാന്‍ അത്തരം വിഷയങ്ങള്‍ മാത്രം അവശേഷിക്കുന്നതിനാല്‍ ഞാന്‍ അതിനെക്കുറിച്ച് എന്താണ് പറയേണ്ടത്.’ എന്നായിരുന്നു സലിം ഖാന്റെ പ്രതികരണം. സല്‍മാന്‍ഖാന്റെ ആദ്യത്തെ കാമുകിയായിരുന്നു കത്രീന. പിന്നീട് ഇരുവരും ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ സല്ലുവിനെ വിവാഹത്തിന് കത്രീന ക്ഷണിക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.