സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ ജന്മദിന പാര്‍ട്ടി; ചിത്രങ്ങള്‍ പങ്കുവെച്ച് കത്രീന കൈഫ്

ബോളിവുഡ് താരം കത്രീന കൈഫിന്റെ ജന്മദിനമാണ് ഇന്ന്. താരം ബീച്ചില്‍ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നു. ആഘോഷങ്ങളില്‍ താരത്തിനൊപ്പം ഭര്‍ത്താവ് വിക്കി കൗശലിന്റെ സഹോദരന്‍ സണ്ണിയും കാമുകി ശര്‍വാരി വാഗുമുണ്ടായിരുന്നു.

katrhina-kaif-and-vicky-cos

നടി തന്റെ സോഷ്യല്‍ മീഡിയയില്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പും പോസ്റ്റ് ചെയ്തു. മേയ്ക്കപ്പിലും അതുപോലെ ഫാഷനിലായാലും വ്യത്യസ്തത പുലര്‍ത്തുന്ന താരമാണ് കത്രീന. ഒരിക്കലും ഓവര്‍ മേയ്ക്കപ്പ് ലുക്കില്‍ കത്രീന പ്രത്യക്ഷപ്പെട്ടിട്ടില്ല. തന്റെ മുഖത്തിനിണങ്ങുന്ന മേയ്ക്കപ്പ് ലുക്ക് എക്സ്പിരിമെന്റ് ചെയ്യുന്ന വ്യക്തിയാണ് കത്രീന.

നല്ല ആരോഗ്യത്തിനും അതുപോലെ ആരോഗ്യമുള്ള ചര്‍മ്മത്തിനും ഏറ്റവും അനിവാര്യമാണ് നല്ല ഡയറ്റ് പിന്തുടരുക എന്നത്. അതുകൊണ്ടുതന്നെ വ്യായാമത്തിനോടൊപ്പം നല്ല ഡയറ്റും താരം പിന്തുടരുവാന്‍ ശ്രദ്ധിക്കാറുണ്ട്. ഇതെല്ലാം തന്നെ താരത്തിന്റെ ചര്‍മ്മത്തിനേയും ശരീരത്തിന്റെ ഭംഗിയും നിലനിര്‍ത്തുവാന്‍ സഹായിക്കാറുണ്ട്.

Previous articleപ്രതാപ് പോത്തന് ആഗ്രഹം പോലെ വിട…പൊട്ടിക്കരഞ്ഞ മകള്‍ കേയയും മുന്‍ഭാര്യയും!! ആശ്വാസിപ്പിക്കാനാവാതെ ബന്ധുക്കള്‍
Next articleക്ലാസ് റൂമില്‍ നിന്ന് ‘ആകാശമായവളേ…’പാടി ലോകം കീഴടക്കി മിലന്‍! ഹൃദയം നിറഞ്ഞ് അഭിനന്ദിച്ച് ഷഹബാസ് അമനും