കാവ്യാമാധവൻ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു; വീട്ടിൽ താരത്തിന് അടുക്കപ്പണി ഒഴിഞ്ഞ സമയമില്ല !! കാവ്യയെയും ദിലീപിനെയും കൈവിടാതെ സൈബർ ലോകം

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും, വിവാഹത്തിന് മുൻപും വിവാഹ ശേഷവും ഇവർക്കെതിരെ വലിയ രീതിയിലാണ് സൈബർ ആക്രമണങ്ങൾ നടക്കുന്നത്, വിവാഹത്തിന് മുൻപ് തന്നെ ഇവർ വിവാഹിതരായി എന്ന രീതിയിലുള്ള വാർത്തകൾ വന്നിരുന്നു, വിവാഹ ശേഷമോ ഉടൻ വിവാഹ മോചിതരാകും എന്ന വാർത്തയും, സൈബർ മീഡിയക്ക് വളരെ പ്രിയപ്പെട്ട തറ ദമ്പതികൾ ആണ് കാവ്യയും ദിലീപും, അതുകൊണ്ട് തന്നെ ഇവരുടെ ചെറിയ വാർത്തകൾക്ക് പോലും വേണ്ടി കാത്തിരിക്കുകയാണ് സൈബർ ലോകം.

മകൾ ജനിക്കുന്നതിനു മുൻപ് തന്നെ കാവ്യാ ഗർഭിണി ആണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു, ലോക്ക് ഡൌൺ പ്രഖ്യാപിച്ച ശേഷം കാവ്യയെയും ദിലീപിനെയും സോഷ്യൽ മീഡിയിൽ എവിടെയും കണ്ടിട്ടില്ല, എല്ലാ താരങ്ങളും അവരവരുടെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ ഇവർ എവിടെയും പ്രത്യക്ഷപെടാതെ ഒഴിഞ്ഞ് മാറുകയാണ്. ഇതെന്ത് കൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്, മകളുടെ വിശേഷങ്ങൾ ഒന്നും തന്നെ താരദമ്പതികൾ ആരെയും അറിയിക്കാറില്ല, ഇപ്പോൾ സൈബർ ലോകം ഇവരെ പറ്റി പുതിയ വാതകൾ കുത്തിപ്പൊക്കുകയാണ്.

കാവ്യാ രണ്ടാമതും ഗർഭിണി ആണെന്ന വാർത്തകൾ ആണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്, ചില യൂട്യുബ്ബ് ചാനലുകൾ ആണ് ഈ വാർത്ത പറത്തിയത്, ഇപ്പോൾ സൈബർ ലോകം ഒന്നടങ്കം കാവ്യയുടെ രണ്ടാമത്തെ ഗർഭം ആഘോഷിക്കുകയാണ്, മാത്രമല്ല കാവ്യക്ക് വീട്ടിൽ പൊരിഞ്ഞ അടുക്കള പണിയാണ് എന്നും ഇവർ പറയുന്നു. മീനാക്ഷി വീട്ടിൽ എത്തി, വീട്ടിൽ ജോലിക്കാർ ഒന്നും തന്നെയില്ല കാവ്യാ ആണ് എല്ലവിധ ജോലികളും ചെയ്യുന്നത് എന്നൊക്കെയാണ് പ്രചരിക്കുന്ന വാർത്തകൾ.കാവ്യാ വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിലും താരം സജീവമല്ല.

Krithika Kannan