കാവ്യയുടെ വാക്കുകൾ ഇന്നും ഒരു കുറ്റബോധമായി ഉളിൽ കിടപ്പുണ്ട്

സിനിമയിൽ ബാലതാരമായി എത്തുകയും എന്നാൽ പിന്നീട് തിരക്കേറിയ നായിക നടിയായി മാറുകയും ചെയ്ത താരമാണ് കാവ്യ മാധവൻ. മോളിവുഡ് സിനിമാ  രംഗത്തിലെ  മിക്ക സൂപ്പർ താരങ്ങളുടെ കൂടെയും കാവ്യ അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ്.അതെ പോലെ കാവ്യ…

സിനിമയിൽ ബാലതാരമായി എത്തുകയും എന്നാൽ പിന്നീട് തിരക്കേറിയ നായിക നടിയായി മാറുകയും ചെയ്ത താരമാണ് കാവ്യ മാധവൻ. മോളിവുഡ് സിനിമാ  രംഗത്തിലെ  മിക്ക സൂപ്പർ താരങ്ങളുടെ കൂടെയും കാവ്യ അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ്.അതെ പോലെ കാവ്യ സിനിമാ രംഗത്തിലേക്കെത്തിയത് 1991-ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ്.അതിന് ശേഷം പിന്നീട് താരം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയായിരുന്നു, അതെ പോലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ സിനിമയിൽ വളരെ സജീവമാകുന്ന സമയത്തായിരുന്നു കാവ്യയുടെ വിവാഹം. പക്ഷെ എന്നാൽ ആദ്യ വിവാഹം പരാജയം ആയിരുന്നു, അതിന് ശേഷം പിന്നീട് മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപിനെ കാവ്യാ വിവാഹം ചെയ്‌തു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു ഇവരുടേത്, ഇപ്പോൾ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്.

KAVYA-MADHAVAN

ഇപ്പോൾ ഭർത്താവും മക്കളും ഒക്കെയായി പത്മാ സരോവരത്തിൽ വളരെ ഏറെ  സന്തോഷത്തിലാണ് കാവ്യ കഴിയുന്നത്. സംവിധായകൻ ലാൽ ജോസ് ആണ് കാവ്യ മാധവനെ സിനിമയിൽ നായികയായി കൊണ്ട് വരുന്നത്. ആദ്യ ചിത്രത്തിൽ കൂടി തന്നെ കാവ്യ മാധവൻ ആരാധകരെസ്വന്തമാക്കുകയായിരുന്നു. അത് കഴിഞ്ഞു ഇങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു കാവ്യ മാധവൻ. ഇപ്പോഴിതാ കാവ്യ തന്നോട് പറയുന്ന ഒരു കാര്യത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകൻ ലാൽ ജോസ്. ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ, കാവ്യ എന്നോട് ഇപ്പോഴും പരാതി പറയുമാണ് ഒരു കാര്യമാണ് തന്നെ കൊണ്ട് ആദ്യം മുതലെ സിനിമയിൽ ഡബ്ബ് ചെയ്യിച്ചില്ല എന്ന്. അത് കൊണ്ടാണ് അതിനു ശേഷവും തനിക്ക് ഡബ്ബ് ചെയ്യാൻ കഴിയാതിരുന്നത് എന്നും.

എന്നാൽ കാവ്യയുടെ മുഖവുമായി ഒരു സാമ്യവും ഇല്ലാത്ത ശബ്‌ദം ആയിരുന്നു കാവ്യയുടേത്. അത് കൊണ്ടാണ് ഞാൻ കാവ്യയ്ക്ക് കാവ്യയുടെ സ്വന്തം ശബ്‌ദം ഉപയോഗിച്ച് ഡബ്ബ് ചെയ്യാതിരുന്നത്. എന്നാൽ അത് എനിക്ക് ഒരു കുറ്റബോധമായി ഉള്ളിൽ കിടപ്പുണ്ട്. കാവ്യ അത് പറയുമ്പോൾ ഒക്കെ അത് ഞാൻ ചിന്തിക്കും. അത് കൊണ്ട് തന്നെ അത് കഴിഞ്ഞു വന്ന എന്റെ നായികമാരെ കൊണ്ട് തന്നെ തുടക്കം മുതലേ ഞാൻ ഡബ്ബ് ചെയ്യിക്കും. കാരണം തുടക്കം മുതലേ അവരുടെ ശബ്‌ദം ആകുമ്പോൾ പ്രേക്ഷകർക്കും അത് ഉൾക്കൊള്ളാൻ എളുപ്പം ആണെന്നാണ് ലാൽ ജോസ് പറഞ്ഞത്.