ഇത് ഉയിർത്തെഴുന്നേൽപ്പിന്റെ കാലം ; കാവ്യയുടെ വാക്കുകൾ സത്യമായപ്പോൾ

നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം നടൻ ദിലീപ് വീണ്ടും ഒരു ഹിറ്റ് സിനിമയുമായി മലയാളികളുടെ അടുത്തേക്ക് എത്തിയിരിക്കുകയാണ്. വീണ നന്ദകുമാർ നായികയായെത്തി റാഫി സംവിധാനം ചെയ്ത വോയിസ് ഓഫ് സത്യനാഥൻ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്. ദിലീപിന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ഉറപ്പിച്ചിരിക്കുകയാണ് ചിത്രം.

കൗതുകകരവും വ്യത്യസ്തവുമായ വഴികളിലൂടെ സത്യനാഥൻ്റെ ‘ശബ്ദ’യാത്രകളെ സംവിധായകന്‍ ചിത്രീകരിച്ചിട്ടുണ്ട്. അയാളുണ്ടാക്കുന്ന പൊല്ലാപ്പുകളോടൊപ്പം പൂര്‍ത്തിയാകാത്ത വാക്കുകളിലെ ദ്വയാര്‍ഥങ്ങള്‍ പ്രതിസന്ധികളുടെ കൊടുമുടികളാണ് അയാള്‍ക്കു മുമ്പില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

മുൻപൊരിക്കൽ കുടുംബസമേതം നൽകിയ ഒരു അഭിമുഖത്തിൽ കാവ്യാ തങ്ങൾ നേരിട്ട പ്രതിസന്ധികളെ കുറിച്ചും, ആ പ്രതിസന്ധികൾക്കപ്പുറം ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്ന രീതിയിൽ സംസാരിച്ചിരുന്നു. ഇപ്പോൾ വോയിസ് ഓഫ് സത്യനാഥന്റെ വിജയത്തോടെ ഏവരും കാവ്യയുടെ വാക്കുകൾ സത്യമായെന്നു പറയുകയാണ്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.