എന്നാലും എന്റെ ഉണ്ണി ഇത്രയും വേണ്ടിയിരുന്നില്ല ; സിനിമയ്ക്ക് ശേഷം അയ്യപ്പ വേഷം സ്ഥിരമാക്കിയതാണോ? ചോദ്യങ്ങളുമായി ജനം

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പുതിയ പരമ്പരയായി മുറ്റത്തെ മുല്ലയുടെ പുതിയ പ്രെമോ വീഡിയോ ആണ് ഇപ്പോൾ ഏവരുടെയും ചർച്ചാവിഷയം. പ്രെമോ വിഡിയോയിൽ ഉണ്ണിമുകുന്ദനെയും കാണാൻ സാധിക്കുന്നുണ്ട്.

”കലുഷിതമായ ഈ വിവാഹാഘോഷത്തിലേക്ക് ദൈവത്തിന്റെ അവതാരമായി ഇയാള്‍ വരുന്നു” എന്ന ക്യാപ്ഷനോടെയാണ് സീരിലിന്റെ പ്രമോ എത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ എത്തുന്ന ഭാഗത്ത് ‘സ്വാമിയേ അയ്യപ്പശരണം’ എന്ന ഗാനവും കേള്‍ക്കാനായിട്ട് സാധിക്കും. ഇതോടെ ഉണ്ണി മുകുന്ദന് നേരെ ട്രോള് പെരുമഴയാണ് വന്നുകൊണ്ടേ ഇരിക്കുന്നത്.

‘മാളികപ്പുറം’ സിനിമയ്ക്ക് പിന്നാലെ അയ്യപ്പ വേഷം സ്ഥിരമാക്കുകയാണോ ഉണ്ണി. ‘ഇത് ട്രോളിയതാണോ’, ‘എന്റെ പൊന്നുണ്ണി നിനക്ക് എന്തോ പറ്റിയിട്ടുണ്ട്’, ‘ഇത്രയും വേണ്ടായിരുന്നു’, ‘കണ്ടിട്ട് ഒരു ഫുള്‍ മന്തി കഴിച്ച് വരുവാണെന്ന് തോന്നും’ എന്നിങ്ങനെയാണ് താരത്തെ പരിഹസിച്ചു കൊണ്ടെത്തുന്ന ചില കമന്റുകള്‍.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.