ആ സംഭവത്തോടെ എന്നോടുള്ള ഇഷ്ട്ടം കുറഞ്ഞു എന്ന് പലരും പറഞ്ഞു

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നായിക നടിയായിരുന്നു കാവ്യ മാധവൻ. ആയിരക്കണക്കിന് ആരാധാകരെ ആയിരുന്നു താരം സ്വന്തമാക്കിയത്. ഇഷ്ട്ടനായിക ആരാണെന്ന് ചോദിച്ചാൽ കാവ്യ മാധവൻ എന്ന് മലയാളികൾ പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു.…

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നായിക നടിയായിരുന്നു കാവ്യ മാധവൻ. ആയിരക്കണക്കിന് ആരാധാകരെ ആയിരുന്നു താരം സ്വന്തമാക്കിയത്. ഇഷ്ട്ടനായിക ആരാണെന്ന് ചോദിച്ചാൽ കാവ്യ മാധവൻ എന്ന് മലയാളികൾ പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. മുഖശ്രീ കൊണ്ടും സൗന്ദര്യം കൊണ്ടും കാവ്യയെ വെല്ലാൻ മറ്റൊരു നടിയും ആ കാലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ ആയിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. ഒരു പക്ഷെ മറ്റൊരു നായികനടിമാരും കടന്ന് പോകാത്ത സാഹചര്യത്തിൽ കൂടിയൊക്കെ കാവ്യയ്ക്ക് പോകേണ്ടി വന്നു. താരത്തിന്റെ ആദ്യ വിവാഹവും വിവാഹമോചനവും എല്ലാ ആരാധകർക്കിടയിൽ വലിയ ചർച്ച ആയിരുന്നു. അതിനു ശേഷം മലയാള സിനിമയുടെ തന്നെ ജനപ്രീയ നായകനെ ആണ് താരം വിവാഹം കഴിച്ചത്. ഇപ്പോൾ ഭർത്താവിനും കുടുംബത്തിനും ഒപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് താരം.

ഇപ്പോൾ കാവ്യ മാധവന്റെ ഒരു പഴയ അഭിമുഖം ആണ് സോഷ്യൽ മേടയിൽ വീണ്ടും ചർച്ച ആകുന്നത്. നീണ്ട മുടിയും വിരിഞ്ഞ കണ്ണുകളും വശ്യമായ സൗന്ദര്യവും ആയിരുന്നു കാവ്യ മാധവൻ എന്ന നടിയുടെ ആകർഷണം. എന്നാൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിൽ കാവ്യ എത്തിയത് തന്റെ മുടി മുറിച്ചിട്ടാണ്. ഇത് വലിയ നിരാശ ആണ് ആരാധകർക്ക് ഉണ്ടാക്കിയത്. ഈ വിഷയത്തെ കുറിച്ച് കാവ്യയുടെ ഒരു പഴയ അഭിമുഖം ആണ് ശ്രദ്ധ നെടുന്നത്. കാവ്യയുടെ വാക്കുകൾ ഇങ്ങനെ, ഒരുപാട് പേര് പറഞ്ഞു മുടി മരിച്ചതോടെ എന്നോടുള്ള ഇഷ്ട്ടം കുറഞ്ഞു സ്നേഹം പോയി, അങ്ങനെ ചെയ്തത് മോശമായി പോയി എന്നൊക്കെ. പക്ഷെ മുടി മുറിച്ചതിൽ എനിക്കും വിഷമം ഉണ്ട്. എന്ന് കരുതി എന്റെ ശരീരത്തിന് യോജിക്കുന്ന തരത്തിൽ ഉള്ള മാറ്റങ്ങൾ ചെയ്യാൻ എനിക്ക് സ്വാതന്ത്രം ഉണ്ട്.

എല്ലാവരും കരുതുന്നത് ഞാൻ ഒരു പാവം കുട്ടിയാണ് എന്നാണ്. എന്നാൽ ഞാൻ അത്ര പാവം ഇന്നും അല്ല. എന്റെ കാര്യങ്ങളിൽ നിലപാടുകൾ എടുക്കാനുള്ള ധൈര്യവും പക്വതയും ഉണ്ട്. ഇപ്പോഴും എനിക്ക് ചേരുന്ന തരത്തിൽ ഉള്ള മാറ്റങ്ങൾ പരീക്ഷിക്കുന്നതിനോട് എനിക്ക് താൽപ്പര്യം ആണ്. അത് പക്ഷെ മറ്റുള്ളവരെ സന്തോഷിപ്പിക്കണം എന്നില്ലല്ലോ എന്നുമാണ് കാവ്യ പഴയ അഭിമുഖത്തിൽ പറഞ്ഞത്.