കീര്‍ത്തി സുരേഷിന് ഇത് കടന്നുവരാനുള്ള ശക്തി ഉണ്ടാകട്ടെ..!! പ്രാര്‍ത്ഥനയോടെ ആരാധകര്‍

അമ്മ മേനക സിനിമാ ലോകത്ത് ഉണ്ടാക്കിയെടുത്ത പേരും പെരുമയും അതുപോലെ കാത്ത് സൂക്ഷിക്കുന്ന മകളാണ് കീര്‍ത്തി സുരേഷ്. മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറാന്‍ താരപുത്രിയ്ക്ക് അധികം സമയം ആവശ്യമായി വന്നില്ല. കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ…

അമ്മ മേനക സിനിമാ ലോകത്ത് ഉണ്ടാക്കിയെടുത്ത പേരും പെരുമയും അതുപോലെ കാത്ത് സൂക്ഷിക്കുന്ന മകളാണ് കീര്‍ത്തി സുരേഷ്. മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറാന്‍ താരപുത്രിയ്ക്ക് അധികം സമയം ആവശ്യമായി വന്നില്ല. കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളത്തിലും തമിഴിലും ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. എന്നാലിപ്പോള്‍ ആരാധകരെ സങ്കടത്തിലാഴ്ത്തിക്കൊണ്ട് താരത്തെ കുറിച്ചുള്ള ഒരു സങ്കട വാര്‍ത്തയാണ് പുറത്ത് വരുന്നത്. ദിലീപ് നായകനായി എത്തിയ കുബേരന്‍ എന്ന സിനിമയിലൂടെയാണ് കീര്‍ത്തി സുരേഷ് മലയാളികള്‍ക്ക് മുന്നില്‍ എത്തിയത്.

അന്ന്  തന്നെ താരത്തോട് തോന്നിയ സ്‌നേഹവും ആദരവും പ്രേക്ഷകര്‍ മരക്കാര്‍ എന്ന സിനിമ വരെ സൂക്ഷിച്ചിരിക്കുന്നു. താരത്തിന്‌റെ കൂടുതല്‍ സിനിമകള്‍ക്കായി കാത്തിരിക്കവെ ആണ് ആ വാര്‍ത്ത കേട്ട് ആരാധകരും ഞെട്ടിയിരിക്കുന്നത്. കീര്‍ത്തി സുരേഷിന് കൊവിഡ് ബാധിച്ചിരിക്കുന്നു എന്നാണ് പുറത്ത് വന്ന വാര്‍ത്ത. താരം തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഇക്കാര്യം എല്ലാവരേയും അറിയിച്ചത്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങള്‍ എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. നിരവധി ആളുകളാണ് ഇപ്പോള്‍ താരത്തെ ആശ്വസിപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

https://www.instagram.com/p/CYlpsDWJkih/?utm_source=ig_web_copy_link

പെട്ടെന്ന് തന്നെ അസുഖം മാറട്ടെ എന്നും അതിനായി പ്രാര്‍ത്ഥിക്കുന്നു എന്നും ആരാധകര്‍ കമന്റുകളായി താരത്തിന്റെ പോസ്റ്റിന് അടിയില്‍ കുറിയ്ക്കുന്നു. ചെറിയ ലക്ഷണങ്ങള്‍ മാത്രം ആണ് കാണിക്കുന്നത്. ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാം എടുത്തിരുന്നു. ഇത് വലിയ ഒരു മുന്നറിയിപ്പ് ആണ് എന്നും എല്ലാവരും സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കണമെന്നും താരം അഭ്യര്‍ത്ഥിച്ചു. വളരെ പെട്ടെന്നാണ് ഇത് പടര്‍ന്നു കൊണ്ടിരിക്കുന്നത്. നിങ്ങള്‍ വാക്‌സിന്‍ എടുത്തിട്ടില്ലെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ എടുക്കണം എന്നാണ് താരം എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നു.