താൻ  ആ ചിത്രത്തിൽ ഒരു അവസരം ചോദിച്ചു! എന്നാൽ ഒരു ഉപകരണം പോലെയാണ്  അവർ തന്നെ   ഉപയോഗിച്ചത്, കിരൺ റാത്തോഡ് 

താണ്ഡവം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് കിരൺ റാത്തോഡ്, ഇപ്പോൾ താരം പറയുന്ന ഒരു അഭിമുഖമാണ് ശ്രെദ്ധ ആകുന്നത്, സുന്ദര്‍ സി സംവിധാനം ചെയ്ത ‘അമ്പാല’ എന്ന ചിത്രത്തില്‍ അഭിനയിച്ചത് വലിയൊരു തെറ്റായിപ്പോയി, അഭിനയിക്കാന്‍ ഒരു അവസരം തരുമോ എന്ന് താന്‍ തന്നെയാണ് സുന്ദറിനോട് ചോദിച്ചത് എന്നാൽ അവർ ഒരു ഉപകരണം പോലെയാണ് ആ സിനിമയില്‍  തന്നെ ഉപയോഗിച്ചത്, ആ സിനിമയിൽ അഭിനയിച്ചതാണ് താൻ ചെയ്യ്ത വലിയ തെറ്റ് കിരൺ പറയുന്നു

കോവിഡ് സമയത്തു താൻ സ്വന്തം ​​ഗ്ലാമറസ് ഫോട്ടകൾക്കും  വീഡിയോകൾക്കുമായി ഒരു അപ്ലിക്കേഷൻ തുടങ്ങിയാണ്  അക്കാലത്ത് ഉപജീവനമാർഗം കണ്ടെത്തിയത്. എന്നാൽ അതിന്റെ പേരിൽ തനിക്ക് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു, തന്റെ ചൂടന്‍ ചിത്രങ്ങള്‍ വില്‍ക്കുന്ന ആപ്പിനെക്കുറിച്ച് ഈയ്യടുത്ത് നടി പറഞ്ഞിരുന്നു എന്നാൽ ഈ വിമർശനം ഒന്നും താൻ ചെവി കൊടുത്തില്ല എന്നും നടി പറയുന്നു

വിന്നർ എന്ന സിനിമയിൽ ബിക്കിനി ധരിച്ചു. അതിന് ശേഷം ഐറ്റം ഡാൻസുകൾമാത്രമായിരുന്നു തനിക്ക് സിനിമയിൽ ലഭിച്ചത്, ഇപ്പോളും താൻ ഐറ്റം ഡാൻസ് ചെയ്യാറുണ്ടെന്നും നടി വ്യക്തമാക്കി, സിനിമാ ഇൻഡസ്ട്രിയിൽ നമുക്ക് സുഹൃത്തുക്കളായി ആരും ഇല്ലെന്ന് അന്ന് താൻ  മനസിലാക്കി. ഉള്ളവർ തന്നെ  മുതലെ‌ടുത്തു. വർക്ക് തരാമെന്ന് പറഞ്ഞ് രാത്രിയിൽ വിളിക്കും. പക്ഷെ  അവരുടെ തനിനിറം അപ്പോഴാണ് മനസിലാവുകയെന്നും കിരൺ പറയുന്നു