പട്ടിണിമാറ്റാന്‍ ഡ്രൈവറായ സീരിയല്‍ നടന്‍ കിഷോര്‍ പീതാംബരന്‍

നായകനായും പ്രതിനായകനായും വില്ലനായും എല്ലാം സീരിയലുകളിൽ നിറഞ്ഞ് നിന്ന താരമാണ് കിഷോർ പീതാംബരൻ. തിരുവനന്ദപുരം പാലോട് സ്വതേഷിയായ കിഷോർ ഇപ്പോൾ ഭാര്യ സരിതക്കും രണ്ട് മക്കൾക്കും ഒപ്പം ജീവിക്കുകയാണ്. പഠിക്കുന്ന കാലം മുതൽ അഭിനയത്തോട് അമിതാവേശം ആയിരുന്നു കിഷോറിന്. ഡിഗ്രിക്ക് ശേഷം ജോലിക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. അതിന് ശേഷം നാടകത്തിൽ സജീവം ആയി. നാടകത്തിൽ അഭിനയിച്ചോണ്ടിരിക്കുമ്പോൾ ആണ് സിനിമയിലും സീരിയലിലും സജീവം ആകുന്നത്. സീരിയലിൽ പ്രേഷകർ ഏറ്റെടുത്തതോടെ അത് തന്നെ താരം ജീവിത മാർഗ്ഗം ആക്കുകയായിരുന്നു.

അങ്ങാടിപ്പാട്ട് എന്ന സീരിയലിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് ശേഷം മുന്നോറോളം സീരിയലുകളിലും ചില സിനിമകളിലും താരം അഭിനയിച്ചു. കാഞ്ചിപുരത്തെ കല്യാണം എന്ന സിനിമയിൽ പ്രധാന വില്ലൻ വേഷത്തിൽ ആയിരുന്നു കിഷോർ എത്തിയത്.37 ദിവസത്തോളം സീരിയലിൽ നിന്ന് വിട്ട് നിന്നാണ് കിഷോർ സിനിമക്കായി സമയം കണ്ടെത്തിയത്. കിഷോർ ഇനി സീരിയലിലേക്ക് ഇല്ല സിനിമ മാത്രമേ ചെയ്യൂ എന്ന വാർത്ത പ്രചരിച്ചിരുന്നു. ഇതോടെ രണ്ട് മാസ്സം ജോലിയില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നു എന്നും കിഷോർ പറയുന്നു.

മുൻപ് കിഷോർ പങ്കവെച്ച ചില വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത് തനിക്ക് ഡ്രൈവിങ്ങ് അറിയാമെന്നും ഏത് വണ്ടിയും ഓടിക്കുമെന്നും കിഷോർ പറയുന്നുണ്ട്. അങ്ങനെ വരുമാനത്തിനായി ഡ്രൈവിംഗ് പണിക്ക് ഇറങ്ങിയിരുന്നു. അതിന് ശേഷമാണ് സാരയുവിൽ അവസരം ലഭിക്കുന്നതും വീണ്ടും അഭിനയത്തിൽ സജീവം ആകുന്നതും. അഭിനയത്തിലേക്ക് ആരും വിളിക്കാതെ ആയതോടെ താനും കുടുംബവും സാമ്പത്യമായി ഏറെ ബുദ്ധിമുട്ടി എന്നും കിഷോർ പറയുന്നു. എന്നാൽ ഡ്രൈവിങ്ങ് പണിയാണ് ജീവിതത്തിൽ തുണയായതെന്നും താരം പറയുന്നു.