‘ഷാരോണ്‍ പ്രെഗ്‌നന്‍സി ടെസ്റ്റ് കിറ്റിലെ രണ്ട് വരകള്‍ കണ്ടതോടെ നിര്‍ത്താതെ കരച്ചിലായിരുന്നു’ കൊറിയന്‍ മല്ലുവെന്ന സനോജ്

സോഷ്യല്‍മീഡിയയിലെ ‘കൊറിയന്‍ മല്ലു’ വിനെ അറിയാത്തവര്‍ കുറവായിരിക്കും. കണ്ണൂര്‍ മാടായില്‍ ജനിച്ചുവളര്‍ന്നു പ്രശസ്ത സര്‍വ്വകലാശാലകളില്‍ നിന്നടക്കം ഉന്നതബിരുദങ്ങള്‍ സമ്പാദിച്ച ഡോ. സനോജ് റെജിനോള്‍ഡിന് ആരാധകര്‍ ഏറെയാണ്. ടിക് ടോക്കിലൂടെയാണ് സനോജ് ശ്രദ്ധ നേടിയത്. പിന്നീട്…

സോഷ്യല്‍മീഡിയയിലെ ‘കൊറിയന്‍ മല്ലു’ വിനെ അറിയാത്തവര്‍ കുറവായിരിക്കും. കണ്ണൂര്‍ മാടായില്‍ ജനിച്ചുവളര്‍ന്നു പ്രശസ്ത സര്‍വ്വകലാശാലകളില്‍ നിന്നടക്കം ഉന്നതബിരുദങ്ങള്‍ സമ്പാദിച്ച ഡോ. സനോജ് റെജിനോള്‍ഡിന് ആരാധകര്‍ ഏറെയാണ്. ടിക് ടോക്കിലൂടെയാണ് സനോജ് ശ്രദ്ധ നേടിയത്.

പിന്നീട് ടിക്ക് ടോക്ക് നിരോധിച്ചപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്ക് റീല്‍സിലും യൂട്യൂബ് ചാനലിലുമൊക്കെയായി സനോജിന്റെ വീഡിയോ അപ്ലോഡിങ്. രൂപത്തിന്റെ പേരി ഒട്ടനവധി നെഗറ്റീവ് കമന്റ്‌സ് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും സനോജ് കുലുങ്ങിയിട്ടില്ല ഇതുവരെ.

സനോജിനും ഷാരോണിനും കുഞ്ഞുണ്ടാകുവാന്‍ പോകുന്നു എന്നറിഞ്ഞ നിമിഷത്തെ കുറിച്ച് ഇരുവരും വനിതയ്ക്ക് നല്‍കിയ അഭിമുഖമാണ് വൈറലാവുന്നത്. ഷാരോണ്‍ പ്രെഗ്‌നന്‍സി ടെസ്റ്റ് കിറ്റിലെ രണ്ട് വരകള്‍ കണ്ടതോടെ നിര്‍ത്താതെ കരച്ചിലായിരുന്നുവെന്നും അത് കണ്ട തനിക്ക് അങ്കലാപ്പായെന്നും സനോജ് പറയുന്നു.

സന്തോഷം കൊണ്ടാണ് താന്‍ കരഞ്ഞതെന്ന് പറഞ്ഞപ്പോഴാണ് സമാധാനമായതെന്ന് സനോജ് പറയുന്നു. ഇത്രയും വേഗം നമുക്കൊരു കുഞ്ഞുണ്ടാകാന്‍ പോകുകയല്ലേ എന്നും കല്യാണസമയത്തു നാട്ടില്‍ പലരും സനോജേട്ടനു കുഞ്ഞുണ്ടാകുമോയെന്നു സംശയമാണ് എന്ന് പറഞ്ഞിരുന്നുവെന്നും ഷാരോണ്‍ പറഞ്ഞു. ക്യൂട്ട് ലുക്കുള്ള പഠിപ്പിസ്റ്റ് നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും ഒരു തമാശ ഫിഗറാണല്ലോ എന്നും ഷാരോണ്‍ കൂട്ടിച്ചേര്‍ത്തു.

‘ഈ നാട്ടുകാര്‍ക്കു വേറേ പണിയൊന്നുമില്ലേ. എന്റെ പൗരുഷമളക്കാന്‍ ഇവര്‍ക്കൊക്കെ കാര്യപ്രാപ്തിയും ആത്മസംതൃപ്തിയും ആത്മവിശ്വാസവും സ്മാര്‍ട്‌നസും ഒന്നും കണ്ടാല്‍ പോരാ, മീശയും താടിയും തന്നെ വേണമെന്നുണ്ടോ? എന്നാണ് സനോജ് അതിനു മറുപടിയായി അന്ന് ചോദിച്ചതെന്നും ഇവര്‍ പറയുന്നു.