കല്യാണത്തിന് രണ്ടു ദിവസം മുൻപും കാശ് ഒന്നും ആയിട്ടില്ലായിരുന്നു

ഒരുപാട് മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടിയാണ് കെ പി എ സി ലളിത. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം മുന്നൂറിൽ അധികം ചിത്രങ്ങളിൽ  ആണ് ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. മലയാള സിനിമയിൽ പകരം…

ഒരുപാട് മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടിയാണ് കെ പി എ സി ലളിത. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം മുന്നൂറിൽ അധികം ചിത്രങ്ങളിൽ  ആണ് ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത പ്രതിഭ എന്നൊക്കെ കെ പി എ സി ലളിതയെ പറയാവുന്നതാണ്. അത്ര മികച്ച കലാകാരിയാണ് താരം. ഹാസ്യ കഥാപാത്രങ്ങൾ ആണ് താരം അവതരിപിപ്പിച്ചവയിൽ കൂടുതലും. അതിൽ ‘അമ്മ വേഷവും താരം ധാരാളമായി ചെയ്തിട്ടുണ്ട്. മലയാള സിനിമയിൽ എല്ലാ താരങ്ങൾക്കും ഒപ്പം സിനിമ ചെയ്യാനുള്ള അവസരം താരത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം ആണ് താരം അഭിനയ ജീവിതത്തിനോട് വിട പറഞ്ഞു ഈ ലോകം വിട്ട് പോയത്.

എന്നാൽ കെ പി എ സി ലളിതയുടെ വിടവ് ഇത് വരെ മലയാള സിനിമയിൽ നികത്താൻ ആയിട്ടില്ല എന്നതാണ് സത്യം. ഈ അവസരത്തിൽ ഒരിക്കൽ താരം നടൻ ദിലീപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു അഭിമുഖത്തിൽ ആണ് ദിലീപിനെ കുറിച്ച് ലളിത വാചാലയായത്. ഒരുപാട് സഹായം ചെയ്തിട്ടുള്ള ആളാണ് ദിലീപ് എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ കണ്ണൊന്ന് നിറഞ്ഞാൽ ദിലീപ് അപ്പോൾ വിളിക്കും. എനിക്ക് പണം വേണ്ട സമയത്ത് ഒക്കെ അത് തന്നു സഹായിച്ചിട്ടുള്ളത് ദിലീപ് അന്ന്. എന്റെ മകളുടെ വിവാഹ നിശ്ചയത്തിന്റെ തലേന്ന് കയ്യിൽ ഒരു പൈസയും ഇല്ലായിരുന്നു. എന്റെ ഒരു ബന്ധു ആണ് കാര്യങ്ങൾ ഒകെ ചെയ്തത്. അവളുടെ മാല കൊണ്ട് വന്നു മകൾക്ക് ഇടാമെന്നൊക്കെ പറഞ്ഞിരിക്കുകയായിരുന്നു.

അന്ന് പണം തന്നു സഹായിച്ചത് ദിലീപാണ്. മകളുടെ വിവാഹവും ദിലീപ് ഓർത്ത് വെച്ചിരുന്നു. വിവാഹത്തിന് രണ്ടു ദിവസം മുൻപ് വിളിച്ചിട്ട് കാശ് ഒക്കെ ആയോ മുതലാളി എന്ന് ദിലീപ് ചോദിച്ചു. ഒന്നും ആയിട്ടില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ ഇപ്പോൾ ഒരാൾ അവിടെ വരുമെന്ന് ആണ് ദിലീപ് പറഞ്ഞത്. പറയാൻ പറ്റാത്ത അത്ര തുകയാണ് ദിലീപ് അന്ന് കൊടുത്ത് വിട്ടത്. മേനകയുടെ ഭർത്താവ് സുരേഷ് ആണ് പണം കൊണ്ട് തന്നത്. ആ പണം ഇത് വരെ ഞാൻ ദിലീപിന് തിരിച്ച് കൊടുത്തിട്ടില്ല. വേണം എന്ന് ദിലീപ് പറഞ്ഞിട്ടില്ല. ഞാൻ ഒട്ട് വേണോ എന്ന് ചോദിച്ചിട്ടും ഇല്ല. മുൻജന്മത്തിൽ ഞാൻ ചെയ്ത സുകൃതമാണോ എന്ന് ഒന്നും അറിയില്ല എന്നും ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഞങ്ങൾ വിളിക്കാറുണ്ട് എന്നുമാണ് താരം പറഞ്ഞത്. താരം മറിച്ച് ഒരു വര്ഷം പിന്നിടുമ്പോൾ താരത്തിന്റെ ഈ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.