നമ്മുടെ ദിനങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും നന്മയോടെ ആണെങ്കിൽ നമ്മൾ അനുഗ്രഹീതരാണ് എന്ന് എനിക്ക് തോന്നാറുണ്ട്

നിരവധി ആരാധകർ ഉള്ള താര കുടുംബം ആണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയിൽ ഏറെ സജീവമായ ഇവർ വളരെ പെട്ടന്നനാണ് മലയാളികൾക്ക് പ്രിയങ്കരർ ആയി മാറിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ ദിയ, ഇഷാനി, ഹൻസിക,അഹാന എന്നിവരും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയിൽ വളര സജീവമാണ്. ഇവരുടെ വീട്ടിലെ വിശേഷങ്ങളൊക്കെ അറിയാൻ പ്രേക്ഷകർക്ക് ഏറെ താൽപര്യവുമാണ്. കുടുംബത്തിന്റെ വിശേഷങ്ങളുമായി പലപ്പോഴും കൃഷ്ണകുമാർ രംഗത്തെത്താറുണ്ട്. വീട്ടിലെയും അംഗങ്ങളുടെയും മുഴുവൻ വിശേഷങ്ങളും ഇവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ കൂടി പങ്കുവെക്കാറുണ്ട്, ഇപ്പോൾ കൃഷ്ണകുമാർ പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.

പോസ്റ്റ് ഇങ്ങനെ ,നമ്മുടെ ദിനങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും നന്മയോടെ ആണെങ്കിൽ, നമ്മൾ അനുഗ്രഹീതരാണ് എന്ന് എനിക്ക് തോന്നാറുണ്ട്. ഇതൊന്നും സംഭവിച്ചില്ലെങ്കിൽ രണ്ടു പേരെ സഹായിച്ചു ദിവസം അവസാനിപ്പിക്കുക. മനസ്സുഖത്തോടെ ഉറങ്ങാൻ കഴിയും. ഇന്നലെ രാത്രി അപ്രതീക്ഷിതമായി ബഹുമാന്യനായ ഗോവ ഗവർണറും, ബിജെപി യുടെ സമുന്നതനായ നേതാവുമായ ശ്രി. പി എസ്. ശ്രീധരൻപിള്ള (പിള്ള ചേട്ടൻ) ന്റെ ഫോൺ വന്നു. “നാളെ ഞാൻ തിരുവവനന്തപുരത്തു വരുന്നുണ്ട്. രാവിലെ 8 മണിക്ക് ഫ്രീ ആണെങ്കിൽ കേരള രാജ്ഭവനിൽ വെച്ച് കാണാം.”

രാവിലെ തന്നെ രാജ് ഭവനിൽ ഹാജരായി. എപ്പോഴും പ്രസന്നവദനായി ഇരിക്കുന്ന പിള്ള ചേട്ടനുമായി കുറെയധികം കാര്യങ്ങൾ സംസാരിച്ചു. അഭിഭാഷകനും കൂടി ആയതിനാൽ ചേട്ടനോട് സംസാരിക്കുമ്പോൾ രാഷ്ട്രീയത്തിനപ്പുറമുള്ള അറിവും അനുഭവവും നമുക്ക് നേടാനാകും. ഇതിനും പുറമെ ചേട്ടന്റെ കവിത സമാഹാരമായ Oh, Mizoram മിനെക്കുറിച്ചും ഇന്നു സംസാരിച്ചു. ഇറങ്ങാൻ നേരം ചേട്ടൻ രചിച്ച മറ്റൊരു പുസ്തകമായ Justice for All, Prejudice to None, എന്ന പുസ്തകത്തിന്റെയും ഒരു കോപ്പി എനിക്ക് സമ്മാനിച്ചു. വളരെ സന്തോഷത്തോടെ ഇന്നേ ദിവസം ആരംഭിച്ചു. വളരെ വലിയ പദവിയിലിരിക്കുമ്പോഴും സ്നേഹത്തോടെയും കാരുണ്യത്തോടെയും, ഇടപെടുകയും സംസാരിക്കുകയും ചെയ്തു, ഇന്നത്തെ എന്റെ ദിനം സുദിനമാക്കിയ പിള്ളേചേട്ടനോട് നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു.. ഏവർക്കും ഒരു സുദിനം ആശംസിക്കുന്നു.. ജയ് ഹിന്ദ്.

Devika Rahul