ബിഗ് ബോസ് സീസണ്‍ സിക്‌സില്‍ രാജാവ് ഇല്ല…ഉള്ളത് ഒരു താര റാണി മാത്രം!!

ബിഗ് ബോസ് മലയാളം സീസണ്‍ 6 വലിയ പ്രേക്ഷക പിന്തുണയുമായി മുന്നേറുകയാണ്. ഷോയിലെ ശക്തമായ മത്സരാര്‍ഥിയാണ് ജാസ്മിന്‍. ഷോയുടെ ആദ്യദിനം മുതല്‍ തുടങ്ങിയ ജാസ്മിന്‍ – ഗബ്രി കോംമ്പോ വലിയ ഹേറ്റേഴ്‌സിനെയുണ്ടാക്കിയിരുന്നു. എന്നാല്‍ ചിലര്‍ ആഗ്രഹിച്ച പോലെ ആ കോംമ്പോ തകര്‍ന്നിരിക്കുകയാണ്. ഗബ്രി പുറത്തായിരിക്കുയാണ്. ഗബ്രി പുറത്തായാല്‍ ജാസ്മിന്‍ പഴയ ഫോമിലേക്ക് തിരിച്ചെത്തി ഗെയിം കളിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ജാസ്മിന് ഏറെ ആരാധകരുണ്ട്. ഗബ്രിയുടെ എവിക്ഷന്‍ ചെറിയ രീതിയില്‍ ജാസ്മിനെ തളര്‍ത്തിയിട്ടുണ്ടെങ്കിലും ജാസ്മിന്‍ സ്‌ട്രോംഗ് തന്നെയാണ്.

ഗബ്രി പോയതിന് പിന്നാലെ ജാസ്മിന്‍ തകര്‍ന്ന അവസ്ഥയിലായിരുന്നു. കരഞ്ഞ്, രാത്രിയില്‍ ഗബ്രിയുടെ ഫോട്ടോ കെട്ടിപ്പിടിച്ച് ജാസ്മിന്‍ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ഹൗസില്‍ മത്സരം ജാസ്മിനും ജിന്റോയും തമ്മിലായിരിക്കുകയാണ്. ജാസ്മിനെ മാനസീകമായ തളര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും ജിന്റോയുടെ ഭാഗത്തുനിന്നുണ്ട്.

അതേസമയം ജാസ്മിനെ കുറിച്ചുള്ള ഒരു ആരാധകന്റെ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.
ബിഗ് ബോസ് സീസണ്‍ ആറില്‍ രാജാവില്ല… ഉള്ളത് ഒരേ ഒരു താരറാണിയാണെന്നും അത് ജാസ്മിനാണെന്നുമാണ് കൃഷ്ണന്‍ കുട്ടി പങ്കുവച്ചിരിക്കുന്നത്.

ഉള്ളത് ഒരേ ഒരു താര റാണി മാത്രം…
തന്റെ ഉറ്റവന്‍ പോയാലും ധൈര്യം കൈവിടാതെ പൊരുതുന്ന താര റാണി….
ജിന്റോ അല്ല റോക്കി വിചാരിച്ചിട്ട് പോലും ഒന്നും ചെയ്യാന്‍ പറ്റിയില്ല ഈ 23 വയസ്സുകാരിയെ….
എന്തോ മല മറിക്കും എന്ന് പറഞ്ഞ് ആറു പേര്‍ Wildcard ല്‍ വന്നു….
അതില്‍ ഒരുത്തന്‍ കിളി പോയതുപോലെ ഇപ്പോള്‍ നാട്ടില്‍ അവിടെ എവിടെ നടപ്പുണ്ട് …..
സീസണ്‍ സിക്‌സില്‍ ഒറ്റയ്ക്ക് ചങ്കൂറ്റത്തോടെ പൊരുതി നിന്ന് കപ്പടിക്കാന്‍ പോകുന്നത് ജാസ്മിന്‍ തന്നെ എന്നാണ് കൃഷ്ണന്‍കുട്ടി പറയുന്നത്.