ഭാര്യയെ സ്‌നേഹിക്കാന്‍ ഒരവസരം കിട്ടുമോയെന്ന് വരെ സംവിധായകനോട് ചോദിച്ചു, തുറന്ന് പറഞ്ഞ് എഫ് ജെ തരകന്‍

Follow Us :

ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയലാണ് കുടുംബവിളക്ക്. നടി മീരവാസുദേവ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയില്‍ ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. കുടുംബ വിളക്കില്‍ അച്ഛച്ഛന്‍ ശിവദാസമേനോന്‍, അച്ഛമ്മ സരസ്വതി, എന്നീ രണ്ട് കഥാപാത്രങ്ങളില്‍ എത്തുന്ന താരങ്ങളാണ് എഫ് ജെ തരകനും, ദേവി മേനോനും.
ഇപ്പോഴിതാ എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാന്‍ നേടാം എന്ന പരിപാടിയില്‍ എത്തിയിരിക്കുകയാണ് ഇവര്‍ രണ്ടുപേരും.

തരകന്റെ വാക്കുകള്‍,

രണ്ടു വര്‍ഷമായി ഞാന്‍ സീരിയല്‍ രംഗത്ത് തുടരുകയാണ്. കുടുംബ വിളക്കില്‍ തനിക്ക് അത്തരം കഥാപാത്രം ലഭിച്ചതില്‍ ഒരുപാട് അഭിമാനം ഉണ്ട്. എന്നെ ഇത്രയും അധികം ആളുകള്‍ തിരിച്ചറിഞ്ഞതും എനിക്ക് അഭിനയിക്കാന്‍ ഒരു അവസരം തന്നതും ശിവദാസമേനോന്‍ എന്ന കഥാപാത്രമാണ്. വളരെ നല്ലൊരു മനുഷ്യനാണ് ശിവദാസ്. ആ കഥാപാത്രത്തിന്റെ ഒരു കാര്യത്തില്‍ മാത്രമാണ് ഇഷ്ടം ഇല്ലാത്തത്. ഭാര്യ കന്നംതിരിവുകാരിയാണ്. എന്നിരുന്നാലും ഭര്‍ത്താവിന് കുറച്ചെങ്കിലും സ്‌നേഹം കാണുമല്ലോ,

കുഞ്ഞുങ്ങളുടെ അമ്മയാണല്ലോ. ഭാര്യയോട് എപ്പോഴെങ്കിലും സ്‌നേഹം കാണിക്കാന്‍ ഉള്ള അവസരം ഉണ്ടാകുമോ എന്ന് സംവിധായകനോട് വരെ ഞാന്‍ ചോദിച്ചിട്ടുണ്ട്. ഒരിക്കലും അതിന് സാധിക്കുകയില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.ശിവദാസ് മേനോനെ പോലെ അത്ര താത്വികനായ ഒരു മനുഷ്യനല്ല താന്‍ ജീവിതത്തില്‍. ഒരു പച്ച മനുഷ്യന്‍ ചെയ്യുന്ന എല്ലാ തെറ്റുകളും ഞാന്‍ ചെയ്യാറുണ്ട്. ഒളിച്ചും അല്ലാതെയും തെറ്റുകള്‍ ചെയ്യാറുണ്ട്. പക്ഷേ എന്നിരുന്നാലും കൂടുതല്‍ നന്നായിട്ട് ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്