Categories: Film News

ചാക്കോച്ചന്റെ യാത്രകള്‍ ഇനി 1.35 കോടിയുടെ ഡിഫന്‍ഡറില്‍!!

മലയാളത്തിന്റെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബന്‍. താരത്തിന്റെ കുടുംബത്തിനും ഏറെ ആരാധകരുണ്ട്. ഇപ്പോഴിതാ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷമാണ് ചാക്കോച്ചന്‍ പങ്കുവച്ചത്. യാത്രകള്‍ക്കായി പുതിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ആണ് ചാക്കോച്ചന്‍ സ്വന്തമാക്കിയത്.

അള്‍ട്ടിമേറ്റ് എസ്‌യുവി ഡിഫന്‍ഡറിന്റെ ഉയര്‍ന്ന വേരിയന്റാണ് ചാക്കോച്ചന്‍ ഗാരേജിലേക്ക് എത്തിച്ചത്. കൊച്ചിയിലെ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് താരം ഡിഫന്‍ഡര്‍ എച്ച്എസ്ഇ മോഡല്‍ സ്വന്തമാക്കിയത്.
മമ്മൂട്ടി, ജോജു ജോര്‍ജ്, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ നേരത്തെ ഡിഫന്‍ഡര്‍ സ്വന്തമാക്കിയിരുന്നു. ഏകദേശം 1.35 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം ചാക്കോച്ചന്‍ തന്നെയാണ് സോഷ്യലിടത്ത് പങ്കുവച്ചത്.

കസ്റ്റമൈസ്ഡ് ഡിഫന്‍ഡര്‍, ബ്ലാക്കി ഡിഫന്‍ഡര്‍ എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തത്. കാറിനൊപ്പം കുടുംബ സമേതമുള്ള ചിത്രങ്ങളും താരം പങ്കുവച്ചു.

മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് എച്ച്എസ്ഇ മോഡലിന് കരുത്ത് പകരുന്നത്. 221 കിലോവാട്ട് കരുത്തുള്ള എസ്‌യുവിക്ക് 100 കിലോമീറ്റര്‍ വേഗം 7 സെക്കന്‍ഡ് കൊണ്ട് എത്താന്‍ കഴിയും. വാഹനത്തിന്റെ ഉയര്‍ന്ന വേഗം 191 കിലോമീറ്ററാണ്.

Anu