നടൻ റിച്ചാർഡ് ഋഷിയും നടി യഷിക ആനന്ദും പ്രണയത്തിൽ?

നടിമാരായ ശാലിനിയുടെയും ശ്യാമിലിയുടെയും സഹോദരൻ റിച്ചാർഡ് ഋഷിയും നടി യഷിക ആനന്ദും പ്രണയത്തിലെന്ന് റിപ്പോർട്ട്. ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങളാണ് പ്രണയത്തിലെന്ന വാർത്തകൾക്ക് ആധാരം. റിച്ചാർഡ് ഋഷി അടുത്തിടെ സൂര്യപ്രകാശത്തിന് അഭിമുഖമായി നിന്ന് ഒരു സ്ത്രീയെ ചുംബിക്കുന്ന ചിത്രം വൈറലായിരുന്നു.

സ്ത്രീ ആരെന്ന് ചിത്രത്തിൽ വ്യക്തമായിരുന്നില്ല. അതാരെന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തി. ഏതാനും മണിക്കൂറുകൾക്ക് ശേഷം മറ്റൊരു ഫോട്ടോ പങ്കിട്ടുകൊണ്ട് റിച്ചാർഡ് മറുപടി നൽകി. ”സൂര്യചുംബനത്തിനു ശേഷം” എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ഫോട്ടോയിൽ റിച്ചാർഡിനോടൊപ്പം യഷികയായിരുന്നു ഉണ്ടായിരുന്നത്. ഇതോടെയാണ് റിച്ചാർഡ് ഋഷിയും യഷിക ആനന്ദും തമ്മിൽ അടുപ്പമാണെന്ന വിധത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ കാരണം.

45 വയസ്സുണ്ട് റിച്ചാർഡിന് യഷികയ്ക്ക് 23 ഉം. ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര രംഗത്തേക്ക് കടന്ന യഷിക ആനന്ദ്, ഇരുട്ട് അറയിൽ മുരട്ടു കുത്ത്, നോട്ട തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ദേയായി മാറിയിയത്. അഞ്ജലി എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച റിച്ചാർഡ് കാതൽ വൈറസ് എന്ന ചിത്രത്തിയിലൂടെയാണ് നായകനായിമാറി

Aiswarya Aishu