വണ്ടി ഓടിക്കാനറിയാത്ത ശ്രീനിയേട്ടൻ ആയിരുന്നു ആ ചിത്രത്തിൽ വണ്ടി ഓടിച്ചത്, ജീവനോടിരിക്കുന്നത് ഭാഗ്യം,കുഞ്ചാക്കോ ബോബൻ 

കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ശ്രീനിവാസൻ എന്നിവർ പ്രധാന കഥപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ട്രാഫിക്ക്, എന്നാൽ ഈ ചിത്രത്തിൽ ശ്രീനിവാസൻ പോലീസ് ജീപ്പ് ഓടിക്കുന്ന ഭാഗം ഉണ്ടെന്നും, എന്നാൽ അദ്ദേഹത്തിനെ വണ്ടി ഓടിക്കാൻ അറിയില്ലായിരുന്നു…

കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ശ്രീനിവാസൻ എന്നിവർ പ്രധാന കഥപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ട്രാഫിക്ക്, എന്നാൽ ഈ ചിത്രത്തിൽ ശ്രീനിവാസൻ പോലീസ് ജീപ്പ് ഓടിക്കുന്ന ഭാഗം ഉണ്ടെന്നും, എന്നാൽ അദ്ദേഹത്തിനെ വണ്ടി ഓടിക്കാൻ അറിയില്ലായിരുന്നു എന്നും പറയുകയാണ് നടൻ കുഞ്ചാക്കോ ബോബൻ, ഈ ചിത്രത്തിൽ ആസിഫും, താനും ശ്രീനി വാസനും ഒന്നിച്ചു കാറിൽ പോകുന്ന ഒരു സീൻ ഉണ്ട്. അതിൽ കാർ ഓടിക്കുന്നത് ശ്രീനിഏട്ടൻ ആയിരുന്നു, എന്നാൽ അദ്ദേഹത്തിനെ ഡ്രൈവിംഗ് അറിയില്ലായിരുന്നു.

ഈ ചിത്രത്തിൽ വണ്ടി ഓടിക്കാൻ അറിയാത്ത ഒരാളിനോപ്പം അയാളുടെ വണ്ടിയിൽ ഇരിക്കാൻ ഒരു ഭാഗ്യം ഉണ്ടായി, അദ്ദേഹം ഡ്രൈവർ സീറ്റിലിരുന്ന് വണ്ടി ഓടിക്കുന്നു, ഞാൻ പിന്നിലും, അപ്പുറത്തെ സൈഡിൽ ആസിഫും ഇരിക്കുന്നു. ആദ്യ ഷോട്ട് ആണ്, ഞാൻ ചോദിച്ചു ശ്രീനിയേട്ട കുഴുപ്പമൊന്നുമില്ലല്ലോ, എന്ത് കുഴപ്പം എനിക്ക് ഡ്രൈവിംഗ് അറിയില്ല എന്നതേ ഉള്ളൂ, സത്യത്തിൽ ഇന്നും ഞങ്ങൾ ജീവിച്ചിരിക്കുന്നത് ഭാഗ്യം

ഇതിൽ വണ്ടി പോകേണ്ട സ്പീഡ് 120 കിലോമീറ്റർ, ഞാൻ പറഞ്ഞു ചേട്ടാ പേടിയില്ലേ, ഞാൻ എന്തിനാണ് പേടിക്കുന്നത്, നിങ്ങൾ അല്ലേ പേടിക്കേണ്ടതെന്നു അദ്ദേഹം പറഞ്ഞു. ഷോട്ടിന് ശേഷം ആസിഫ് ഗിയർ ന്യൂട്രലിലാക്കും ഞാൻ പിന്നിൽ നിന്നും വേഗം വന്നു ഹാൻഡ് ബ്രേക്ക് വലിക്കും. ഇന്നും ഞങ്ങൾ ജീവിച്ചിരിക്കുന്നത് എന്തോ ഭാഗ്യം ചാക്കോച്ചൻ പറയുന്നു.