കറുപ്പും വെളുപ്പും…; ‘കുറിഞ്ഞി’ വീണ്ടും ജനകീയമാവുമ്പോള്‍

കലാമണ്ഡലം സത്യഭാമയുടെ കറുപ്പിനെ അധിക്ഷേപിച്ചുള്ള പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍മീഡിയ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.
കറുപ്പും വെളുപ്പും ചര്‍ച്ച ചെയ്യുന്ന ഈ വര്‍ത്തമാന കാലത്ത് വംശവെറിയുടെ കഥ പറയുന്ന ‘കുറിഞ്ഞി’ സിനിമ വീണ്ടും ജനകീയമായി മാറുകയാണ്. ആദിവാസി ഗോത്ര സമൂഹ പശ്ചാത്തലത്തില്‍ വര്‍ണവെറിയുടെ സംഘര്‍ഷ പ്രണയകഥ പറയുന്ന ചിത്രമാണ് ‘കുറിഞ്ഞി’.

ഇപ്പോള്‍ 50 ദിവസം പ്രദര്‍ശനം തുടരുന്ന കുറിഞ്ഞിയുടെ കഥ പുതിയ വര്‍ണ്ണവിവാദത്തില്‍ ഏറെ പ്രസക്തിയുള്ളതായി തീരുന്നു. മനുഷ്യന്‍ എത്ര പുരോഗമിച്ചാലും വിട്ടുമാറാത്ത സാമൂഹ്യ വ്യാധിയായി തുടരുന്ന ജാതീയതിയും വര്‍ഗ്ഗവ്യത്യാസവും ചിത്രം ആവിഷ്‌കരിക്കുന്നു.

പ്രകാശ് വാടിക്കല്‍ രചിച്ചു ഗിരീഷ് കുന്നുമ്മല്‍ സംവിധാനം നിര്‍വഹിച്ച സിനിമ ഇപ്പോഴും തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു എന്നത് സാമൂഹ്യപ്രതിബദ്ധത പുലര്‍ത്തുന്ന പ്രമേയങ്ങള്‍ക്ക് പൊതുസമൂഹം തരുന്ന സ്വീകാര്യതയെ വിളിച്ചോതുന്നുണ്ട്.