ഐശ്വര്യ രാജേഷ്- ജി വി പ്രകാശ് കുമാര്‍ ചിത്രം ഡിയര്‍ തിയേറ്ററുകളിലെത്തുന്നു

ഐശ്വര്യ രാജേഷും ജി വി പ്രകാശ് കുമാറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ആനന്ദ് രവിചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഡിയര്‍ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 11 ന് ചിത്രം തിയറ്ററുകളില്‍ എത്തും.…

ഐശ്വര്യ രാജേഷും ജി വി പ്രകാശ് കുമാറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ആനന്ദ് രവിചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഡിയര്‍ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 11 ന് ചിത്രം തിയറ്ററുകളില്‍ എത്തും. റൊമാന്റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തിന് സംഗീതം പകരുന്നതും ജി വി പ്രകാശ് കുമാര്‍ തന്നെയാണ്. വരുണ്‍ ത്രിപുരനേനി, അഭിഷേക് രാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ജഗദീഷ് സുന്ദരമൂര്‍ത്തിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് രുകേഷ്, കലാസംവിധാനം പ്രഗതീശ്വരന്‍ പണീര്‍സെല്‍വം, പ്രൊഡക്ഷന്‍ സൗണ്ട് മിക്‌സിംഗ് രാഘവ് രമേശ്, സൗണ്ട് ഡിസൈന്‍ രാഘവ് രമേശ്, ഹരിപ്രസാദ് എം എ, സൗണ്ട് മിക്‌സ് ഉദയ് കുമാര്‍ ടി, വസ്ത്രാലങ്കാരം അനുഷ മീനാക്ഷി നൃത്തസംവിധാനം രാജു സുന്ദരം, ബ്രിന്ദ, അസര്‍, വരികള്‍ കാര്‍ത്തിക് നേത, അറിവ്, ഏകദേശി, ജികെബി, വിണ്ണുലക കവി.

അതേസമയം റിബല്‍ ആണ് ജി വി പ്രകാശിന്റേതായി ഇപ്പോള്‍ തിയറ്ററുകളിലുള്ള ചിത്രം. പ്രേമലുവിലൂടെ മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടിയ മമിത ബൈജുവിന്റെ തമിഴ് അരങ്ങേറ്റമാണ് ഈ ചിത്രം. നവാഗതനായ നികേഷ് ആര്‍ എസ് ആണ് സംവിധാനം. കേരളത്തിലെ കോളെജില്‍ പഠിക്കാനെത്തുന്ന തമിഴ് യുവാവാണ് ജി വി പ്രകാശ് കുമാറിന്റെ കഥാപാത്രം. വെങ്കിടേഷ് വി പി, ഷാലു റഹിം, കരുണാസ്, ആദിത്യ ഭാസ്‌കര്‍, കല്ലൂരി വിനോദ്, സുബ്രഹ്‌മണ്യ ശിവ, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജി വി പ്രകാശ് കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം അരുണ്‍കൃഷ്ണ രാധാകൃഷ്ണന്‍, എഡിറ്റിംഗ് ലിയോ ജോണ്‍ പോള്‍, വെട്രി കൃഷ്ണന്‍, ആക്ഷന്‍ ശക്തി ശരവണന്‍, കലാസംവിധാനം പപ്പനാട് സി, ഉദയകുമാര്‍.