ഒടുവിൽ കാത്തിരുന്ന ആ സന്തോഷമെത്തി, കണ്ണ് നിറഞ്ഞു ലക്ഷ്മി നക്ഷത്ര

മുൻപ് പലതവണ അവതാരകയായി എത്തിയെങ്കിലും ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്ത ടമാർ പടാർ എന്ന കോമഡി ഗെയിം ഷോയിൽ അവതാരകയായി എത്തിയതാണ് ലക്ഷ്മി നക്ഷത്രയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. നിരവധി ആരാധകരെയാണ് താരത്തിന് പരുപാടിയിൽ നിന്ന് ലഭിച്ചത്. അതിന് ശേഷം പരിപാടിയുടെ പേര് മാറ്റി സ്റ്റാർ മാജിക് എന്ന പേരിൽ എത്തിയപ്പോഴും ലക്ഷ്മി തന്നെയാണ് അവതാരകയായി എത്തിയത്. ഒരുപക്ഷെ ലക്ഷ്മിയുടെ അവതരണം തന്നെയാണ് പരിപാടിയുടെ വിജയത്തിന് കാരണമായ ഒരു പ്രധാനഘടകം എന്ന് തന്നെ വേണമെങ്കിൽ പറയാം. നിരവധി ഫാൻസ്‌ പേജുകളും ലക്ഷ്മിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ ആരാധകർ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ലക്ഷ്മി പങ്കുവെച്ച പുതിയൊരു വീഡിയോ ആണ് വൈറൽ ആകുന്നത്.

തന്റെ ജീവിതത്തിലെ  സന്തോഷകരമായ ഒരു വാർത്തയാണ് ലക്ഷ്മി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിൽ രണ്ടു മില്യൺ ഫോളോവേഴ്സ് പൂർത്തിയായതിന്റെ സന്തോഷമാണ് ലക്ഷ്മി നക്ഷത്ര ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. രാവിലെ മുതലുള്ള കാത്തിരിപ്പാണ് ഇതെന്നും ഏറെ നേരത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ആണ് രണ്ടു മില്യൺ ഫോളോവേഴ്സ് കംപ്ലീറ്റ് ആയത് എന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും ആദ്യം ഒരു കവർ സോങ് മാത്രം ഇട്ട് കൊണ്ട് തന്റെ സന്തോഷം ആരാധകരോട് പങ്കുവെക്കാമെന്നാണ് താൻ കരുതിയത് എന്നുമാണ് ലക്ഷ്മി പറയുന്നത്.

തന്റെ ഒന്നര വർഷത്തെ കഷ്ട്ടപാടിനെ ഫലമാണ് ഈ റിസൾട്ട് എന്നും ഇരുപത് ലക്ഷം പേരെ എന്റെ ഫാമിലിയിലേക്ക് കൊണ്ട് വരാൻ താൻ ഒരുപാട് കഷ്ട്ടപെട്ടു എന്നും നല്ല കണ്ടന്റുകൾ നിങ്ങൾക്ക് തരാൻ താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് എന്നുമാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്. രാവിലെ മുതൽ ഈ ഒരു നിമിഷത്തിനായി താൻ കാത്തിരിക്കുകയായിരുന്നു എന്നും എന്നാൽ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആ സന്തോഷം നേരിൽ കാണാൻ കഴിഞ്ഞു എന്നുമാണ് ലക്ഷ്മി നക്ഷത്ര ആരാധകരുമായി പങ്കുവെക്കുന്നത്. താരത്തിന്റെ ഈ സന്തോഷ നിമിഷത്തിൽ ആശംസകൾ അറിയിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.