പാപ്പുവിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച് അമൃത

ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങിനെ തിരക്കിൻറെ ലോകത്താണ് താരം. ഇപ്പോൾ പ്രശസ്ത പിന്നണി…

ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങിനെ തിരക്കിൻറെ ലോകത്താണ് താരം. ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത് ചെയ്തിരുന്നു, മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിക്കാച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ആണ് അമൃത പ്രേക്ഷകരിലേക്ക് എത്തി ചേർന്നത്. പിന്നീട് അമൃതയെ തേടി നിരവധി അവസരങ്ങൾ എത്തി.പിന്നാലെ തമിഴ് നടൻ ബാലയുമായി വിവാഹം നടത്തുകയായിരുന്നു, ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹം ആയിരുന്നു ഇവരുടേത്.

രണ്ടുവർഷം മുൻപാണ് താരം വിവാഹമോചിതയാകുന്നത്. അതിന് ശേഷമാണു ഗോപി സുന്ദറുമായുള്ള അമൃതയുടെ വിവാഹം നടക്കുന്നത്. ഇരുവരും മാലയിട്ടുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് തങ്ങളുടെ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. എന്നാൽ ഇതിനു പിന്നാലെ ഇവർക്ക് എതിരെ  വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ്  സോഷ്യൽ മീഡിയയിൽ ഉണ്ടായത്. ഇരുവർക്കും എതിരെ നിരവധി പേരാണ് രംഗത്ത് വന്നതും. എന്നാൽ സോഷ്യൽ മീഡിയയിൽ അടുത്തിടെ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ ഉള്ള വാർത്തകളും പ്രചാരിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെക്കാതെ ആയതോടെയാണ് ഈ വാർത്തകൾ പ്രചരിച്ചത്.

എന്നാൽ ഇപ്പോൾ തന്റെ മകൾ പാപ്പുവിന്റെ ബെർത്ത്ഡേയ് ആഘോഷമാക്കിയിരിക്കുകയാണ് അമൃതയും കുടുംബവും. അച്ഛാ എനിക്കറിയാം, അങ്ങ് എപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന്. നിങ്ങളില്ലാതെ ഈ ചിത്രം അപൂര്‍ണമാണ്. വി മീസ്സ് യൂ അച്ഛാ എന്ന് കുറിച്ച് കൊണ്ടാണ് പാപ്പുവിന്റെ ബെര്ത്ത്ഡേയ് ആഘോഷത്തിന്റെ ചിത്രങ്ങൾ അമൃത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുനന്ത്. സാധാരണ വലിയ രീതിയിൽ ആയിരുന്നു പാപ്പുവിന്റെ പിറന്നാൾ ആഘോഷിച്ചിരുന്നത് . എന്നാൽ ഈ തവണ വളരെ ലളിതമായിട്ടാണ് ആഘോഷിച്ചത്. നിരവധി പേരാണ് പാപ്പുവിന് ആശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്.