ചെയ്ത ചിത്രങ്ങളിലെ ഗാനങ്ങൾ എല്ലാം ഹിറ്റ് ആയിരുന്നു

മലയാളികളുടെ ഇഷ്ട്ട സംവിധായകരിൽ ഒരാൾ ആണ് ലാൽ ജോസ്. നിരവധി ചിത്രങ്ങൾ ആണ്  ഇതിനോടകം സംവിധാനം ചെയ്തത്. നിരവധി ഹിറ്റ് ചിത്രങ്ങളും താരം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. ഒരു മറവത്തൂർ കനവ് എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടിയാണ് ലാൽ ജോസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രം തന്നെ ആരാധകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം ഒരുപിടി മികച്ച ചിത്രങ്ങളിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ളത്. ലാൽ ജോസിന്റെ സംവിധായത്തിൽ ഒരുങ്ങിയ ഒട്ടുമിക്ക എല്ലാ ചിത്രങ്ങളും വലിയ രീതിയിൽ തന്നെ വിജയം നേടുകയും ചെയ്തിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ആണ് ലാൽ ജോസ് പ്രേക്ഷകന്റെ ഇഷ്ട്ട സംവിധായകനായി മാറിയത്.

എന്നാൽ ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ എല്ലാം മികച്ച ഗാനങ്ങളും താരം ആരാധകർക്ക് നൽകിയിട്ടുണ്ട്. ലാൽ ജോസ് സിനിമകൾ ഹിറ്റ് ആകുന്നത് പോലെ ലാൽ ജോസ് സിനിമകളിലെ ഗാനങ്ങളും വലിയ രീതിയിൽ തന്നെ ഹിറ്റ് ആയിട്ടുണ്ട്. അവ എല്ലാം തന്നെ ഇന്നും ആരാധകർ ഏറ്റു പാടുന്നവ ആണ്. നിരവധി ഹിറ്റ് ഗാനങ്ങൾ ആണ് ലാൽ ജോസ് ഇതിനോടകം തന്റെ സിനിമയിൽ കൂടി ആരാധകർക്ക് സമ്മാനിച്ചിട്ടുള്ളത്. ലാൽ ജോസ് സിനിമകളിലെ ഗാനങ്ങൾ എല്ലാം വലിയ രീതിയിൽ തന്നെ ഹിറ്റ് ആകാറുണ്ട്. ഇപ്പോഴിത താരം തന്റെ സിനിമയിലെ ഗാനങ്ങൾ ഹിറ്റ് ആയത് എന്ത് കൊണ്ടാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.

ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ സിനിമയിലെ ഗാനങ്ങൾ ഒക്കെ ശ്രദ്ധ നേടാനും ഹിറ്റ് ആകാനുമെല്ലാം ഒരു കാരണം ഉണ്ട്. എനിക്ക് സംഗീതം അറിയില്ല. അത് കൊണ്ട് തന്നെ അത് അങ്ങനെ ചെയ്യൂ, ഇത് ഇങ്ങനെ ചെയ്യൂ എന്ന് ഒന്നും ഞാൻ സംഗീത സംവിധായകരോട് നിബന്ധനകൾ ഒന്നും പറയാറില്ല. അവർക്ക് ഞാൻ ജോലി ചെയ്യാൻ അവരുടെ പൂർണ്ണ സ്വാതന്ത്രം നേടും. അത് കൊണ്ട് തന്നെ അവർ അവരുടെ ഏറ്റവും മികച്ചത് തന്നെ എനിക്ക് തരുകയും ചെയ്തു. അതിൽ കുറച്ച് ഒന്നും എനിക്ക് ഇഷ്ടപ്പെടില്ല എന്ന് അവർക്ക് അറിയാം. സംഗീത സംവിധായകർക്ക് പൂർണ്ണ സ്വാതന്ത്രം നൽകുന്നത് കൊണ്ടാണ് അവർ അവരുടെ മികച്ചത് തന്നെ എനിക്ക് നൽകുന്നത് എന്നും ലാൽ ജോസ് പറയുന്നു.