പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്ന അനുഭവം പറഞ്ഞു ലാൽ ജോസ്

നിരവധി ചിത്രങ്ങളിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ സംവിധായകൻ ആണ് ലാൽ ജോസ്. മറവത്തൂർ കനവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ലാൽ ജോസ് സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം ഒരുപിടി മികച്ച ചിത്രങ്ങൾ ആണ് താരം സംവിധാനം ചെയ്തത്. അതിൽ പകുതിയിൽ കൂടുതൽ സൂപ്പർഹിറ്റ് ചിത്രങ്ങൾ ആയിരുന്നു. അത്  കൊണ്ട് തന്നെ ലാൽ ജോസ് എന്ന സംവിധായകനും പ്രേഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധി നല്ല ചിത്രങ്ങൾ ആണ് താരം ആരാധകർക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ തനിക് തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു മോശം അനുഭവം പങ്കുവെക്കുകയാണ് ലാൽ ജോസ്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, മുല്ല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ആണ് തനിക്ക് വളരെ മോശമായ ഒരു പോലീസ് സ്റ്റേഷൻ അനുഭവം ഉണ്ടാകുന്നത്. ചിത്രത്തിന് വേണ്ടി ഞാൻ കാനറാ ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങിയിരുന്നു. ഷൂട്ടിങ്ങിന് വേണ്ടി ഞാൻ നിന്ന ഹോട്ടലിലേക്കു ആയിരുന്നു ബാങ്ക് കാർ എ ടി എം കാർഡും പിൻ നമ്പറും ആയത്ത് തരുന്നത്. ഷൂട്ടിന് പോകാൻ ഒരുങ്ങി നിൽക്കുന്ന സമയത്ത് ആണ് ഇത് തന്റെ കയ്യിൽ കിട്ടുന്നത്. അത് കൊണ്ട് തന്നെ ഞാൻ അത് എന്റെ പോക്കറ്റിൽ വെച്ച് ഷൂട്ടിങ് സ്ഥലത്തേക്ക് പോയി. എന്നാൽ ആ പേഴ്‌സ് എന്ന് ഷൂട്ടിങ് സ്ഥലത്ത് വെച്ച് എന്റെ കയ്യിൽ നിന്ന് മോഷണം പോയി. ഇതിന് കംപ്ലയിന്റ് കൊടുക്കാൻ ഞാൻ പോലീസ് സ്റ്റേഷനിൽ പോയി.

എത്ര വലിയ സംവിധായകൻ ആണെന്ന് പറഞ്ഞാലും ചില സമയങ്ങളിൽ അത് കൊണ്ട് ഒന്നും കാര്യമില്ല. വളരെ മോശം അനുഭവം ആണ് അന്ന് തനിക്ക് ആ പോലീസ് സ്റ്റേഷനിൽ വെച്ച് ഉണ്ടായത്. ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നും അംഗീകരിക്കാം അവർ തയാറായിരുന്നില്ല. മറിച്ച് ആരെങ്കിലും എ ടി എം കാർഡും പിൻ നമ്പറും ഒന്നിച്ച് കൊണ്ട് നടക്കുമോ എന്ന് ചോദിച്ച് എന്നെ കളിയാക്കി. ഒരു ശത്രുവിനോട് പെരുമാറുന്നത് പോലെയാണ് അവർ എന്നോട് പെരുമാറിയത്. എന്റെ കയ്യിൽ നിന്ന് കംപ്ലയിന്റ് എഴുതി വാങ്ങിക്കാൻ പോലും അവർ തയാറായില്ല. എന്നാൽ അന്ന് രാത്രിയിൽ തന്നെ എന്റെ അക്കൗണ്ടിൽ നിന്ന് 40000 രൂപ പേഴ്‌സ് മോഷ്ടിച്ച കള്ളൻ പിൻവലിച്ചിരുന്നു. എന്നാൽ ഞാൻ അതിന്റെ പുറകെ പോയില്ല. ആ അക്കൗണ്ട് ക്ളോസ് ചെയ്യുകയായിരുന്നു.