പലപ്പോഴും താൻ തന്റെ അപ്പന്റെ അപ്പൻ ആയിട്ടുണ്ട്, കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു കസ്തൂരിമാൻ. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ ആയെങ്കിലും ഇന്നും നിരവധി ആരാധകർ ആണ് ചിത്രത്തിനുള്ളത്. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും യുവ ആരാധകർക്ക് ഏറെ പ്രീയപ്പെട്ടത് ആണ്. അത് കൊണ്ട്…

കുഞ്ചാക്കോ ബോബന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു കസ്തൂരിമാൻ. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ ആയെങ്കിലും ഇന്നും നിരവധി ആരാധകർ ആണ് ചിത്രത്തിനുള്ളത്. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും യുവ ആരാധകർക്ക് ഏറെ പ്രീയപ്പെട്ടത് ആണ്. അത് കൊണ്ട് തന്നെ ഇന്നും ചാക്കോച്ചന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായി കസ്തൂരിമാൻ അറിയപ്പെടുന്നുണ്ട്. ലിഷോയി ആണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ മികച്ച അപ്പൻ മകൻ കെമിസ്ട്രി ആയിരുന്നു ചിത്രത്തിൽ ഇരുവരും തമ്മിൽ. ഇപ്പോഴിത വർഷങ്ങൾക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. ചാവേർ എന്ന ചിത്രത്തിൽ കൂടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

ഇപ്പോഴിതാ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഇരുവരും. ശരിക്കും കസ്തൂരിമാൻ ചിത്രത്തിന് ശേഷം എവിടെ വെച്ച് കണ്ടാലും താൻ അപ്പ എന്നാണ് ലിഷോയിയെ വിളിക്കുന്നത് എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. ശരിക്കും തന്റെ ജീവിതവുമായി ഒരുപാട് സാമ്യമുള്ള ചിത്രമാണ് കസ്തൂരിമാൻ. ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഒക്കെ തനിക് വല്ലാത്ത ഒരു ഫീൽ തോന്നിയിരുന്നു. അപ്പോൾ അതിലെ കഥാപാത്രങ്ങളോടും അഭിനയിച്ചവരോടും ആ ഒരു അടുപ്പം തനിക് സ്വാഭാവികമായും ഉണ്ടാകുമല്ലോ എന്നുമാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. കസ്തൂരിമാൻ കൂടാതെ വേറെയും ഒന്ന് രണ്ടു ചിത്രത്തിൽ താൻ കുഞ്ചാക്കോ ബോബന്റെ അച്ഛൻ വേഷം ചെയ്തിട്ടുണ്ട് എന്നും ലിഷോയി പറയുന്നു.

Kunchackoboban001-(1)

ഞാൻ പോയി വേറെ പെണ്ണിനെ നിശ്ചയിച്ചു വരുമ്പോൾ മോൻ എന്ത് വേണമെങ്കിലും തീരുമാനിച്ചോ, ഞാൻ മറ്റുള്ളവർക്ക് വാക്ക് കൊടുത്തിട്ടെന്ന് കരുതി നീ അത് ചെയ്യണ്ട’ എന്നായിരുന്നു ആ ഡയലോഗ്. അത് പറയുമ്പോൾ തന്നെ എന്റെ തൊണ്ട ഇടറി വന്നിരുന്നു. ശരിക്കും അത് പറഞ്ഞിട്ട് പോകുമ്പോൾ മനസ്സിൽ തട്ടിയ ഒരു സീൻ ആയിരുന്നു അതെന്നും ലിഷോയ് പറയുന്നു. തന്റെ ജീവിതത്തിൽ താൻ പലപ്പോഴും അപ്പനെ മിസ് ചെയ്യാറുണ്ട് എന്നും അപ്പൻ ഭയങ്കര ഫ്രണ്ട്ലി ആയിരുന്നു എന്നും എന്നാൽ ഞങ്ങൾ തമ്മിൽ വലിയ വഴക്ക് ഉണ്ടായിട്ടുണ്ട് എന്നും ചാക്കോച്ചൻപറഞ്ഞു . അച്ഛൻ വലിയ ചെയിൻ സ്മോക്കർ ആയിരുന്നു. കാലു മുറിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട് അപ്പൻ വലി നിർത്താൻ ബുദ്ധിമുട്ട് ആയിരുന്നു. ആ സമയങ്ങളിൽ പലപ്പോഴും താൻ അപ്പന്റെ അപ്പൻ ആയിട്ടുണ്ട് എന്നുമാണ് കുഞ്ചാക്കോ പറയുന്നത്.