അന്ന് ഒരു സംവിധായകന്റെ അധികാരം എനിക്ക് കുഞ്ചാക്കോ ബോബനോട് എടുക്കേണ്ടി വന്നു, ലാൽ ജോസ്

നിരവധി ആരാധകരുള്ള സംവിധായകൻ ആണ് ലാൽ ജോസ്. ഒരു മറവത്തൂർ കനവ് എന്ന മമ്മൂട്ടി  ചിത്രത്തിൽ കൂടി ആണ് ലാൽ ജോസ് സംവിധായകനായി അരങ്ങേറ്റം നടത്തുന്നത്. അത് വരെ സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ആയിരുന്നു ലാൽ ജോസ്. തന്റെ ആദ്യ ചിത്രമായ മറവത്തൂർ കനവ് ഹിറ്റ് ആയതോടെ ലാൽ ജോസ് എന്ന സംവിധായകൻ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അതിനു ശേഷം ഒരുപിടി നല്ല സിനിമകൾ ആണ് ലാൽ ജോസ് മലയാളികൾക്കായി സമ്മാനിച്ചിട്ടുള്ളത്. ലാൽ ജോസ് സംവിധാനം ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളും ഹിറ്റുകൾ ആയിരുന്നു. അത് കൊണ്ട് തന്നെ കുടുംബ പ്രേഷകരുടെ ഇഷ്ട്ട സംവിധായകൻ കൂടിയായി മാറാൻ ലാൽ ജോസിന്  വളരെ പെട്ടന്ന് കഴിഞ്ഞു.

എന്നാൽ ഇപ്പോൾ നടൻ കുഞ്ചാക്കോ ബോബനെ കുറിച്ച് ലാൽ ജോസ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എൽസമ്മ എന്ന ആൺകുട്ടിയിൽ അഭിനയിച്ച് കൊണ്ടിരുന്നപ്പോൾ കുഞ്ചാക്കോ ബോബൻ മറ്റൊരു സിനിമയും കമ്മിറ്റ് ചെയ്തിരുന്നു. ഞാൻ നിര്ബന്ധിച്ചിട്ടാണ് ആ സിനിമയിൽ കമ്മിറ്റ് ചെയ്തത്. എന്നാൽ സിനിമയുടെ ക്ളൈമാക്സ് ചിത്രീകരിക്കുന്ന സമയത്ത് കുഞ്ചാക്കോ ബോബൻ വിദേശത്ത് പോകണം എന്ന്  എന്നോട് വന്നു പറഞ്ഞു. കുഞ്ചാക്കോ ബോബന് മറ്റേ സിനിമയിലെ  ഷൂട്ട് ഉണ്ടെന്നാണ് പറഞ്ഞത്. എന്നാൽ ഞാൻ അന്വേഷിച്ചപ്പോൾ ആ ചിത്രത്തിന്റെ ഷൂട്ട് ഇല്ല എന്ന് അറിഞ്ഞു.

Kunchacko-Boban-(1)

എല്ലാവരുടെയും കൂടെ എന്ജോയ് ചെയ്യാൻ വേണ്ടിയാണ് കുഞ്ചാക്കോ ബോബൻ വിദേശത്തേക്ക് പോകണം എന്ന് വാശി പിടിച്ചത്. എന്നാൽ ക്ളൈമാക്സ് ചിത്രീകരിക്കുകയാണ് എന്നും പോകാൻ പറ്റില്ല എന്നും ഞാൻ പറഞ്ഞു. കുഞ്ചാക്കോ ബോബൻ പോകണമെന്ന് പറഞ്ഞു വാശി പിടിച്ചു. ഒടുവിൽ എനിക്ക് ഒരു സംവിധായകന്റെ അധികാരമെടുക്കേണ്ടി വന്നു. അങ്ങനെ ആ ചിത്രത്തിന്റെ ക്ളൈമാക്സ് പൂർത്തീകരിച്ചിട്ടാണ് കുഞ്ചാക്കോ ബോബൻ വിദേശത്തേക്ക് പോയത് എന്നുമാണ് ലാൽ ജോസ് പറഞ്ഞത്.