എ10! ലാലേട്ടന്റെ കൈയ്യക്ഷരം ഇനി ഡിജിറ്റല്‍ ഫോണ്ട്

Follow Us :

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ 64ാം പിറന്നാളിന്റെ ആവേശത്തിലാണ് ആരാധകലോകം. വ്യത്യസ്തമായ ആഘോഷങ്ങളാണ് താരത്തിന്റെ പിറന്നാളിന്റെ ഭാഗമായി നടന്നത്. മോഹന്‍ലാല്‍ അവതാരകനായ ബിഗ്‌ബോസ് മലയാളത്തിന്റെ വേദിയിലും താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കി. അതിനോടൊപ്പം ആരാധകര്‍ക്ക് മറ്റൊരു സര്‍പ്രൈസും എത്തിയിരിക്കുകയാണ്.

മോഹന്‍ലാലിന്റെ കൈയ്യക്ഷരം ഇനി ഡിജിറ്റല്‍ ഫോണ്ടിലും ലഭിയ്ക്കും. സിനിമ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരത്തിന്റെ കൈയ്യക്ഷരം ഡിജിറ്റല്‍ ഫോണ്ടായി എത്തുന്നത്. അ10 എന്നാണ് ഫോണ്ടിന്റെ പേര്. ബിഗ് ബോസ് മലയാളം സീസണ്‍ 6ന്റെ വേദിയില്‍ വച്ച് നടന്ന ജന്മദിനാഘോഷത്തിനിടെയാണ് ഡിജിറ്റല്‍ ഫോണ്ടും പ്രഖ്യാപിച്ചത്.

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രം ബറോസ് റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിയ്ക്കുകയാണ്. പ്രഖ്യോപന സമയം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ്. ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകളും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. നിലവില്‍ തരുണ്‍മൂര്‍ത്തി ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.