Malayalam Article

അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നോവുണർത്തുകയാണ്

കോട്ടയം പള്ളത്ത് വെട്ടിക്കൊണ്ടിരുന്ന പുളിമരം വീട്ടുമുറ്റത്തേയ്ക്കു മറിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പള്ളം ബുക്കാന റോഡിൽ മനേപ്പറമ്പിൽ മേരിക്കുട്ടി  ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു അപകടം.  ഇവർക്കൊപ്പമുണ്ടായിരുന്ന ഷേർളി, സ്മിത എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.  വീട്ടുമുറ്റത്ത് നിന്ന പുളിമരം വെട്ടിമാറ്റുന്നതിനിടെയായിരുന്നു അപകടം.അപകടത്തിൽ പരുക്കേറ്റ ഷേർളി പകർത്തിയ ദൃശ്യങ്ങൾ ആണിപ്പോൾ പുറത്തു വന്നത്. മരം മുറിക്കുന്നതാന് വിഡിയോയിൽ ആദ്യം കാണുന്നത്.

പിന്നീട് മരം അപ്രതീക്ഷിതമായി എതിര്ദിശയിലേക്ക് വഴ്ഴ്ന്നതും വീട്ടിലുള്ളവർ അലറിക്കരയുന്നതുമൊക്കെ വീഡിയോയിൽ ഉണ്ട്. വീടിന്റെ വാതിൽപ്പടിയിൽ ഇരിക്കുകയായിരുന്നു മേരിക്കുട്ടി. അയൽപക്കത്തുള്ള ഷേർളിയുടെ വീടിനു മുന്നിൽ നിന്ന കൂറ്റൻ പുളിമരം മുറക്കുന്നതിനിടെയാണ് അയൽവാസി സ്മിതയുടെ വീടിനു മുകളിലേക്ക് പതിച്ചത് . സ്മിതയ്ക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. സമീപവാസിയായ മേരി മരം മുറിച്ചു മാറ്റുന്നത് കാണാനായി ആണ് സ്മിതയുടെ വീട്ടിലേക്ക് വന്നത്. അത് ഇത്തരമൊരു ദാരുണാ,ന്ത്യ ത്തിലേക്ക് നയിക്കുകയും ചെയ്തു.

Trending

To Top