കനത്ത മഴയില്‍ മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്. അതേസമയം കോട്ടയം ജില്ലയില്‍ മഴ കനക്കുകയാണ്. ഇതേ തുടര്‍ന്ന്, മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നു. പാലാ നഗരത്തിലും വെള്ളം കയറി തുടങ്ങി. പാലഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറി. മലപ്പുറത്തും കോഴിക്കോട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഇവിടെ 24 മണിക്കൂറിനുള്ളില്‍ 204 മില്ലീമീറ്ററില്‍ കൂടുതല്‍ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.