തെക്കൻ ജില്ലകളിൽ കനത്ത മഴ. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. മറ്റ് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.തെക്കന്‍ കേരളത്തിലാണ് ഇപ്പോള്‍ കനത്ത മഴ പെയ്യുന്നത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കനത്തമഴയ്ക്കുള്ള സാധ്യത പരിഗണിച്ച് തിരുവനന്തപുരത്തെ നെയ്യാര്‍, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.