‘ലക്ഷണമൊത്ത സ്‌പോര്‍ട്‌സ് മൂവിയും സ്‌പോര്‍ട്‌സ് ഫാന്‍ മൂവിയും ഇതാണ്’

ആന്റണി വര്‍ഗീസ് പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്’. നവാഗതനായ നിഖില്‍ പ്രേംരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഫാന്റസി സ്‌പോര്‍ട്‌സ് ഡ്രാമയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 1983ക്കു ശേഷം മലയാളത്തില്‍ വന്ന ലക്ഷണമൊത്ത സ്‌പോര്‍ട്‌സ് മൂവിയും സ്‌പോര്‍ട്‌സ് ഫാന്‍ മൂവിയും ഇതാണെന്ന് ലോറിയന്റസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

1983ക്കു ശേഷം മലയാളത്തില്‍ വന്ന ലക്ഷണമൊത്ത സ്‌പോര്‍ട്‌സ് മൂവിയും സ്‌പോര്‍ട്‌സ് ഫാന്‍ മൂവിയും ഇതാണ്. ഇതൊക്കെ കാണുമ്പോഴാണ് അര്ജന്റീന ഫാന്‍സ് ഒക്കെ എടുത്ത് കിണറ്റില്‍ ഇടാന്‍ തോന്നുന്നത് . സുഡാനി ഫ്രം നൈജീരിയ നല്ല സിനിമയാണ് പക്ഷെ അതില്‍ സ്‌പോര്‍ട്‌സിലും കൂടുതല്‍ ഞാന്‍ കണ്ടത് ജീവിതമാണ്.. ഉമ്മര്‍ എന്ന 9 വയസ്സുക്കാരന്‍ ചെറുക്കന്റെ ഫുട്‌ബോള്‍ മോഹങ്ങളും അവരുടെ നാട്ടില്‍ (ആനപ്പറമ്പില്‍) വെച്ചു നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റും ആണ് കഥ… പെപ്പയെ സൈഡ് ആക്കി ആ 7 ചെറുക്കന്മാരുടെ പൂണ്ടു വിളയാട്ടം… സെവന്‍ സ്റ്റാര്‍സ് ആനപ്പറമ്പ് നിങ്ങളുടെ കണ്ണും മനസ്സും നിറയ്ക്കും. ക്ലൈമാക്‌സില്‍ സ്ഥിരം ക്ലിഷേ ഒഴിവാക്കിയിട്ടുണ്ട്… കേരളത്തില്‍ ഐഎം വിജയന്‍ ഇല്ലാതെ ഒരു ഫുട്‌ബോള്‍ സിനിമയും പൂര്‍ണമാവില്ല…10 ആം നമ്പര്‍ പടച്ചോന്റെ നമ്പര്‍ ആണ്.. മെസ്സിയും സച്ചിനും വിജയനും മറഡോണയും നെയ്മറുമൊക്കെ അണിഞ്ഞ പടച്ചോന്റെ 10 ആം നമ്പര്‍… പടം കാണുക… അടിപൊളി അനുഭവം ആണ്… ഇത് പെപ്പേ നായകനായ ഇടിപ്പടം അല്ല…7 കുട്ടികളുടെ കൊച്ചു ജീവിതമാണ്.. പെപ്പേ സൈഡ് റോള്‍ ആണ്… അജഗജാന്തരാമോ അങ്കമാലിയോ പ്രതീക്ഷിച്ചു കാണരുതെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫുട്‌ബോള്‍ വേള്‍ഡ്കപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. കടുത്ത ഫുട്‌ബോള്‍ പ്രേമിയായ ഒന്‍പത് വയസ്സുകാരന്റെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതും തുടര്‍ന്ന് അവന്റെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. ടി ജി രവി, ബാലു വര്‍ഗീസ്, ലുക്മാന്‍, ഐ എം വിജയന്‍, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍, അര്‍ച്ചന വാസുദേവ്, ജെയ്‌സ് ജോസ്, ദിനേശ് മോഹന്‍, ഡാനിഷ്, അമല്‍, ബാസിത്ത്, ശിവപ്രസാദ്, റിത്വിക്, കാശിനാഥ്, ഇമ്മാനുവല്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അച്ചാപ്പു മൂവി മാജിക്, മാസ് മേഡിയ പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ഫൈസല്‍ ലത്തീഫ്, സ്റ്റാന്‍ലി സി എസ് എന്നിവരാണ് നിര്‍മ്മാണം. സഹ നിര്‍മ്മാണം ഷോണി സ്റ്റിജോ സെബാസ്റ്റ്യന്‍, ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്, സംഗീതവും പശ്ചാത്തല സംഗീതവും ജേക്‌സ് ബിജോയ്, എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള, ജിത്ത് ജോഷി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ, പ്രൊജക്റ്റ് കോഡിനേറ്റര്‍ അനൂട്ടന്‍ വര്‍ഗീസ്, അഡീഷണല്‍ സോംഗ് ഹിഷാം അബ്ദുള്‍ വഹാബ്, സൌണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ഥന്‍, സൌണ്ട് മിക്‌സ് വിഷ്ണു സുജാതന്‍, ഡിഐ കളറിസ്റ്റ് ശ്രിക് വാര്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്.

Gargi